
എം.എം.ടി.സി. പരിശീലന ക്ലാസില്‍ കായികാധ്യാപകര്‍ക്ക് ക്ലാസെടുത്ത് ഐ.എം. വിജയന്‍
കാലിക്കറ്റ് സര്‍വകലാശാലയില്‍ കായികാധ്യാപകരുടെ അധ്യാപകനായി ഐ.എം. വിജയന്‍. യു.ജി.സി. മാളവ്യ മിഷന്‍ ടീച്ചര്‍ ട്രെയിനിങ് സെന്റര്‍ (എം.എം.ടി.ടി.സി.) സര്‍വകലാശാലാ കായികവകുപ്പുമായി സഹകരിച്ചാണ് കായികാധ്യാപകര്‍ക്ക് നൂതന പരിശീലന ശാസ്ത്രത്തില്‍ കോഴ്‌സ് നടത്തുന്നത്. വിവിധ സര്‍വകലാശാലകളില്‍ നിന്നുള്ള കായികാധ്യാപകര്‍ കോഴ്‌സില്‍ പങ്കെടുക്കുന്നുണ്ട്. മികവുറ്റ കളിക്കാരുമായുള്ള മുഖാമുഖം എന്ന സെഷനിലാണ് ഇന്ത്യന്‍ ഫുട്‌ബോള്‍ ടീമിന്റെ മുന്‍ നായകനായ ഐ.എം. വിജയന്‍ എത്തിയത്. രണ്ടാമത്തെ സെഷന്‍ ബിനു ജോര്‍ജ് അഭിസംബോധന ചെയ്തു. ടര്‍ഫ് കോര്‍ട്ടിന്റെ ദൂഷ്യഫലങ്ങള്‍, സെവന്‍സ് ഫുട്ബാളിന്റെ സംഭാവനകള്‍ തുടങ്ങിയ വിഷയങ്ങളെല്ലാം ചര്‍ച്ചയായി. പരിശീലന പരിപാടിയുടെ ഉദ്ഘാടനം വൈസ് ചാന്‍സിലര്‍ ഡോ. പി. രവീന്ദ്രന്‍ നിര്‍വഹിച്ചു. ഡയറക്ടര്‍ ഡോ. സാബു കെ. തോമസ് അധ്യക്ഷത വഹിച്ചു. കായിക വകുപ്പ് മേധാവി ഡോ. വി.പി. സക്കീര്‍ ഹുസൈന്‍, ഡയറക്ടര്‍ ഡോ. കെ പി. മനോജ്, ഡെപ്യൂട്ടി ഡയറക്ടര്‍ ഡോ. ബിപിന്‍ എന്നിവര്‍ സംസാരിച്ചു.
കോഴ്‌സ് സര്‍ട്ടിഫിക്കറ്റിന് പോര്‍ട്ടല്‍
എം.എം.ടി.ടി.സിയില്‍ പരിശീലനം നേടുന്ന അധ്യാപകര്‍ക്കുള്ള സര്‍ട്ടിഫിക്കറ്റുകളുടെ വിതരണം ഇനി മുതല്‍ ഓണ്‍ലൈന്‍ പോര്‍ട്ടല്‍ വഴിയാകും നല്‍കുക. സര്‍വകലാശാലാ കമ്പ്യൂട്ടര്‍ സെന്ററിന്റെ സഹായത്തോടെ തയ്യാറാക്കിയ പോര്‍ട്ടലിന്റെ ഉദ്ഘാടനവും വൈസ് ചാന്‍സലര്‍ നിര്‍വഹിച്ചു. സി.യു.സി.സി. പ്രോഗ്രാമര്‍മാരായ സൗമ്യ, ശ്രീദേവി, എം.എം.ടി.ടി.സി. ടെക്‌നിക്കല്‍ ഓഫീസര്‍ ടി. സനില്‍ എന്നിവരാണ് പോര്‍ട്ടല്‍ വികസിപ്പിച്ചത്. ചടങ്ങില്‍ കമ്പ്യൂട്ടര്‍ സെന്റര്‍ ഡയറക്ടര്‍ ഡോ. വി.എല്‍. ലജീഷ്, രഞ്ജിമ, ഷെഫീഖ് തുടങ്ങിയവര്‍ പങ്കെടുത്തു.
മഹാത്മാ അയ്യങ്കാളി ചെയറില്‍ പ്രഭാഷണ പരമ്പര
കാലിക്കറ്റ് സര്‍വകലാശാലയിലെ മഹാത്മാ അയ്യങ്കാളി ചെയറിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച ഒന്നാമത് അയ്യങ്കാളി സ്മാരക പ്രഭാഷണപരമ്പര വൈസ് ചാന്‍സലര്‍ ഡോ. പി. രവീന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. ചരിത്ര വിഭാഗം മേധാവി ഡോ. എം.പി. മുജീബ് റഹ്‌മാന്‍ അധ്യക്ഷത വഹിച്ചു. ഹൈദരാബാദ് കേന്ദ്രസര്‍വകലാശാലയിലെ രാഷ്ട്രമീമാംസ വിഭാഗം അസോ. പ്രൊഫസര്‍ ഡോ. ബി.എല്‍. ബിജു മുഖ്യ പ്രഭാഷണം നടത്തി. സിന്‍ഡിക്കേറ്റംഗം ഡോ. പി.പി. പ്രദ്യുമ്‌നന്‍, അയ്യങ്കാളി ചെയര്‍ കോ-ഓര്‍ഡിനേറ്റര്‍ ഡോ. സതീഷ് പാലങ്കി, വിസിറ്റിംഗ് പ്രൊഫസര്‍ ഡോ. എം.ടി. നാരായണന്‍, ഡോ. ആഷിത എന്നിവര്‍ സംസാരിച്ചു.
മണ്ണാർക്കാട് സി.സി.എസ്.ഐ.ടിയിൽഎം.സി.എ. സ്പോട്ട് അഡ്മിഷൻ
പാലക്കാട് മണ്ണാർക്കാടുള്ള എം.ഇ.എസ്. കല്ലടി കോളേജിൽ പ്രവർത്തിക്കുന്ന കാലിക്കറ്റ് സർവകലാശാലാ സെന്റർ ഫോർ കമ്പ്യൂട്ടർ സയൻസ് ആന്റ് ഇൻഫർമേഷൻ ടെക്‌നോളജിയിൽ എം.സി.എ. കോഴ്‌സിന് ജനറൽ / സംവരണ വിഭാഗങ്ങളിൽ ഏതാനും സീറ്റൊഴിവുണ്ട്. താത്പര്യമുള്ളവർ സെപ്റ്റംബർ നാലിന് രണ്ട് മണിക്ക് മുൻപായി സർട്ടിഫിക്കറ്റുകൾ സഹിതം സെന്ററിൽ ഹാജരാകേണ്ടതാണ്. എസ്.സി. / എസ്.ടി. / ഒ.ഇ.സി. വിഭാഗങ്ങൾക്ക് ഫീസിളവ് ലഭിക്കും. കൂടുതൽ വിവരങ്ങൾക്ക് : 8281665557, 9446670011.
പരീക്ഷാ അപേക്ഷ
സർവകലാശാലാ എഞ്ചിനീയറിങ് കോളേജിലെ ( സി.യു.ഐ.ഇ.ടി. ) ഏഴാം സെമസ്റ്റർ ബി.ടെക്. (2021 പ്രവേശനം) നവംബർ 2024, (2020 പ്രവേശനം) ഏപ്രിൽ 2024, (2019 പ്രവേശനം) നവംബർ 2023 റഗുലർ / സപ്ലിമെന്ററി / ഇംപ്രൂവ്മെന്റ് പരീക്ഷകൾക്ക് പിഴ കൂടാതെ സെപ്റ്റംബർ 12 വരെയും 190/- രൂപ പിഴയോടെ 19 വരെയും അപേക്ഷിക്കാം. ലിങ്ക് ആഗസ്റ്റ് 31 മുതൽ ലഭ്യമാകും.
പരീക്ഷാഫലം
നാലാം സെമസ്റ്റർ ബി.എഡ്. സ്പെഷ്യൽ എജ്യുക്കേഷൻ – ഹിയറിങ് ഇംപയർമെൻ്റ്, ഇന്റലക്ച്വൽ ഡിസബിലിറ്റി ഏപ്രിൽ 2024 പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിന് സെപ്റ്റംബർ 12 വരെ അപേക്ഷിക്കാം.
മൂന്നാം സെമസ്റ്റർ ( 2019 പ്രവേശനം ) എം.എസ് സി. ജനറൽ ബയോടെക്‌നോളജി സെപ്റ്റംബർ 2023 ഒറ്റത്തവണ റഗുലർ സപ്ലിമെന്ററി പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിന് സെപ്റ്റംബർ 11 വരെ അപേക്ഷിക്കാം.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു




