HIGHLIGHTS : The first song of the movie 'Parakram' featuring Piller and Dev Mohan of 'Bana' has been released
‘സൂഫിയും സുജാതയും’ എന്ന ചിത്രത്തിലൂടെ പ്രേക്ഷകരുടെ ഹൃദയം കവര്‍ന്ന നടനാണ് ദേവ് മോഹന്റെ പുതിയ സിനിമയാണ് ‘പരാക്രമം’. അര്‍ജ്ജുന്‍ രമേശ് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ‘പരാക്രമം’ സിനിമയുടെ ആദ്യ ഗാനം’ കണ്മണിയേ..’ അണിയറപ്രവര്‍ത്തകര്‍ പുറത്തു വിട്ടു. കപില്‍ കപിലനാണ് ഗാനം ആലപിച്ചിരിക്കുന്നത്. അനൂപ് നിരിച്ചന്‍ ആണ് ഈ ചിത്രത്തിന്റെ സംഗീത സംവിധായകന്‍. സുഹൈല്‍ എം കോയയാണ് ഗാനരചന.
‘വാഴ’ ഫെയിം സിജു സണ്ണി, ജോമോന്‍ ജ്യോതിര്‍, അമിത് മോഹന്‍ എന്നിവരും ചിത്രത്തില്‍ മുഖ്യ വേഷത്തിലുണ്ട്. രഞ്ജി പണിക്കര്‍, സംഗീത മാധവന്‍, സോണ ഒലിക്കല്‍, ജിയോ ബേബി,സച്ചിന്‍ ലാല്‍ ഡി, കിരണ്‍ പ്രഭാകരന്‍ എന്നിവരാണ് ചിത്രത്തില്‍ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. മില്ലേന്നിയല്‍ ഫിലിംസാണ് ചിത്രത്തിന്റെ നിര്‍മാണം. ഹാരിസ് ദേശം എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ ആണ്. സാലു കെ തോമസ് ഛായാഗ്രഹണം നിര്‍വഹിക്കുന്ന ചിത്രത്തിന്റെ എഡിറ്റിങ് കൈകാര്യം ചെയ്യുന്നത് കിരണ്‍ ദാസാണ്. റിന്നി ദിവാകര്‍ ആണ് പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍.
പ്രൊഡക്ഷന്‍ ഡിസൈനര്‍ – ദിലീപ് നാഥ്, മേക്കപ്പ് – മുഹമ്മദ് അനീസ്, കോസ്റ്റ്യൂം – ഇര്‍ഷാദ് ചെറുകുന്ന്, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ – ഷെല്ലി ശ്രീസ്, സൗണ്ട് ഡിസൈന്‍ – സിങ്ക് സിനിമ, ആക്ഷന്‍ – ഫീനിക്സ് പ്രഭു, ഓഡിയോഗ്രാഫി – രാജകൃഷ്ണന്‍ എം ആര്‍, പ്രൊമോഷന്‍ കണ്‍സല്‍ട്ടന്റ് – വിപിന്‍ കുമാര്‍, പ്രൊമോഷന്‍സ്- ടെന്‍ ജി മീഡിയ, പബ്ലിസിറ്റി സ്റ്റില്‍സ് – ഷഹീന്‍ താഹ, ഡിസൈനര്‍ – യെല്ലോ ടൂത്ത്സ്, പി ആര്‍ ഒ – എ എസ് ദിനേശ് എന്നിവരാണ് ചിത്രത്തിലെ മറ്റ് അണിയറ പ്രവര്‍ത്തകര്‍.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു