മുക്കം: പ്ലാസ്റ്റിക് കുപ്പിയില്‍ പെട്രോള്‍ നല്‍കാന്‍ വിസമ്മതിച്ച പെട്രോള്‍ പമ്പ് ജീവനക്കാരനെ വിദ്യാര്‍ഥികള്‍ വളഞ്ഞിട്ട് തല്ലി. മുക്കം നഗരസഭയിലെ മണാശേരി ഇന്ത്യന്‍ ഓയില്‍ പെട്രോള്‍ പമ്പ് ജീവനക്കാരന്‍ ബിജുവിനാണ് സ്‌കൂള്‍ വിദ്യാര്‍ഥികളുടെ മര്‍ദനമേറ്റത്. ബുധന്‍ വൈകിട്ട് അഞ്ചിനാണ് സംഭവം.
കുപ്പിയില്‍ പെട്രോള്‍ നല്‍കുന്നത് നിയമവിരുദ്ധമാണെന്ന് ജീവനക്കാരന്‍ പറഞ്ഞതിനെ തുടര്‍ന്ന് കാനില്‍ പെട്രോള്‍ വാങ്ങി മടങ്ങിയവര്‍ കൂട്ടുകാരുമായെത്തി ജീവനക്കാരനുമായി വാക്കേറ്റമുണ്ടാക്കുകയും വളഞ്ഞിട്ട് ആക്രമിക്കുകയുമായിരുന്നു. മര്‍ദനമേറ്റ ജീവനക്കാരന്‍ മണാശേരിയിലെ സ്വകാര്യ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സ തേടി.
പെട്രോള്‍ പമ്പുടമ മുക്കം പൊലീസില്‍ പരാതി നല്‍കി. ബിജുവിന് തലയ്ക്കും കാലിനുമാണ് പരിക്കേറ്റത്. അക്രമത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.
മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു




