പന്ത്രണ്ടുകാരിയെ പീഡിപ്പിച്ച ഓട്ടോ ഡ്രൈവര്‍ക്ക് 38 വര്‍ഷം തടവും ഒന്നര ലക്ഷം രൂപ പിഴയും

പെരിന്തല്‍മണ്ണ: പന്ത്രണ്ടുകാരിയെ പീഡിപ്പിച്ച ഓട്ടോ ഡ്രൈവര്‍ക്ക് 38 വര്‍ഷം തടവും ഒന്നര ലക്ഷം രൂപ പിഴയും ശിക്ഷ. വാണിയമ്പലം മട്ടക്കുളം മനുറയില്‍ അബ്ദുല്‍ വാഹിദി (40)നെയാണ് പെരിന്തല്‍മണ്ണ പോക്‌സോ അതിവേഗ കോടതി ശിക്ഷിച്ചത്. പിഴ അടച്ചില്ലെങ്കില്‍ 18 മാസം അധിക തടവ് അനുഭവിക്കണം.

ഫാസ്റ്റ് ട്രാക്ക് സ്പെഷ്യല്‍ കോടതി ജഡ്ജി സൂരജ് ആണ് പോക്‌സോ നിയമത്തിലെ അഞ്ച് വകുപ്പുകളിലായി ശിക്ഷ വിധിച്ചത്. ശിക്ഷ ഒന്നിച്ചനുഭവിച്ചാല്‍ മതി.

വണ്ടൂര്‍ പൊലീസാണ് കേസ് രജിസ്റ്റര്‍ചെയ്തത്. പ്രതിയെ തവനൂര്‍ സെന്‍ട്രല്‍ ജയിലിലേക്ക് അയച്ചു.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top