ദുബായ് : ലോകത്തിലെ ഏറ്റവും വലിയ ഏറോസ്‌പേസ് എക്‌സിബിഷന്‍ ദുബായ് എയര്‍ ഷോ നവംബര്‍ 14 മുതല്‍ 18 വരെ നടക്കും. ദുബായ് വേള്‍ഡ് സെന്‍ട്രലില്‍ വച്ചാണ് മേള നടക്കുന്നത്.
എയര്‍ ഷോയില്‍ പങ്കെടുക്കുന്നതിനായി വിമാനങ്ങളും വിമാന നിര്‍മാതാക്കളും ശാസ്ത്രജ്ഞന്മാരും കേരള ഉടമകളും വിതരണക്കാരും വ്യവസായികളും സൈനിക ഉദ്യോഗസ്ഥരും എല്ലാം സ്ഥലത്ത് എത്തി. കോടാനുകോടി ദിര്‍ഹമിന് വ്യാപാര ഇടപാടുകള്‍ നടക്കുന്ന എയര്‍ ഷോയില്‍ 1200 സ്ഥാപനങ്ങള്‍ പ്രദര്‍ശനവുമായി എത്തും.
ബോയിങ് കുടുംബത്തിലെ ഏറ്റവും വലിയ താരമായ ബോയിങ് 777x ന്റെ അരങ്ങേറ്റം എയര്‍ഷോയിലുണ്ട്.
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക




