കോട്ടക്കല്‍ മലബാര്‍ പോളിടെക്നിക്ക് കോളേജില്‍ വ്യവസായവാണിജ്യ വകുപ്പ് ഏകദിന ശില്‍പ്പശാല സംഘടിപ്പിച്ചു

കോട്ടക്കല്‍:കേരള സര്‍ക്കാര്‍ വ്യവസായ വാണിജ്യ വകുപ്പിന്റെ കീഴില്‍ മലപ്പുറം ജില്ലാ വ്യവസായ കേന്ദ്രവും കോട്ടക്കല്‍ മലബാര്‍ പോളിടെക്നിക് കോളേജ് AMES കൂട്ടായ്മയും സംയുക്തമായി സംരഭകത്വ ബോധവല്‍കരണ സെമിനാര്‍ സംഘടിപ്പിച്ചു.വ്യവസായിക വകുപ്പ് മലപ്പുറം ബ്ലോക്ക് ഓഫീസര്‍ സുബൈദ. കെ സ്വാഗതം പറഞ്ഞ പ്രോഗ്രാമില്‍ AMES അസോസിയേഷന്‍ സ്റ്റാഫ് കോര്‍ഡിനേറ്റര്‍ സന്തോഷ്. എം. യു. അധ്യക്ഷത വഹിച്ചു.

മലബാര്‍ പോളിടെക്നിക് കോളേജ് പ്രിന്‍സിപ്പല്‍ പ്രൊഫ്. വി. എം. അന്‍വര്‍ സാദത് സെമിനാര്‍ ഉദ്ഘാടനം ചെയ്തു.ഫ്രീലാന്‍ഡ് എന്റര്‍പ്രണര്‍ മോട്ടിവേറ്റര്‍ അജിത് മേനോന്‍ പ്രോഗ്രാമിന് നേതൃത്വം നല്‍കി .’എങ്ങനെ നല്ലൊരു എന്റര്‍പ്രണര്‍ ആവാം’ എന്ന് വളരെ ലളിതമായ രീതിയില്‍ അവതരിപ്പിച്ചു.

ഇന്‍ഡസ്ട്രിസ് എക്സ്റ്റന്‍ഷന്‍ ഓഫീസര്‍ സന്തോഷ് കുമാര്‍. പി കേന്ദ്ര സംസ്ഥാന സര്‍ക്കാരിന്റെ സംരഭക പദ്ധതികളും സേവനങ്ങളും വിദ്യാര്‍ത്ഥികളിലേക്ക് എത്തിച്ചു. ഡിപ്പാര്‍ട്ട്‌മെന്റ് മേധാവി അബ്ദുല്‍ ബാസിത്ത്, അധ്യാപകരായ ആഷിക്, അബ്ദുസമദ്,നിയാസ്, അശ്വതി, സെയ്ദ് മുഹമ്മദ് എന്നിവര്‍ സെമിനാറില്‍ പങ്കെടുത്തു.

 

Share news
error: Content is protected !!
Scroll to Top