മലപ്പുറം: പോലീസ് സഹകരണ സംഘത്തിന്റെ നേതൃത്വത്തില്‍ എസ്എസ്എല്‍സി, പ്ലസ്ടു പരീക്ഷകളില്‍ എല്ലാ വിഷയങ്ങള്‍ക്കും എപ്ലസ് നേടിയ ഉദ്യോഗസ്ഥരുടെ മക്കളെ ആദരിച്ചു. താനൂര്‍ പോലീസ് സ്റ്റേഷനില്‍ വെച്ചു നടന്ന ചടങ്ങ് താനൂര്‍ ഡിവൈഎസ്പി മൂസ വള്ളിക്കാടന്‍ ഉത്ഘാടനം ചെയ്തു.
താനൂര്‍ ഇന്‍സ്പെക്ടര്‍ ജീവന്‍ ജോര്‍ജ് അധ്യക്ഷനായി. എസ്‌ഐ മധു സ്വാഗതം പറഞ്ഞു, കേരള പോലീസ് അസൗസിയേഷന്‍ മലപ്പുറം ജില്ലാ സെക്രട്ടറി കെ സിനീഷ് , മലപ്പുറം പോലീസ് സൊസൈറ്റി മെമ്പര്‍ റുബീന, എസ് ഐ അഷ്റഫ് എന്നിവര്‍ ആശംസയര്‍പ്പിച്ചു. താനൂര്‍ പോലീസ് സ്റ്റേഷനിലെ സിപിഒ സലേഷ് നന്ദി പറഞ്ഞു.
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക




