താനൂര്‍ സ്വദേശിക്ക് ബി .ടെക്ക് ലാറ്ററല്‍ എന്‍ട്രി പരീക്ഷയില്‍ ഒന്നാം റാങ്ക്

തിരൂര്‍: ബി. ടെക്ക് ലാറ്ററല്‍ എന്‍ട്രി പരീക്ഷയില്‍ താനൂര്‍, ചിറക്കല്‍ സ്വദേശിയായ ദേവ ദര്‍ശന്‍ ഇല്ലത്ത് ന് 1-ാം റാങ്ക്. 2021 ബിട്ടെക് ലാറ്ററര്‍ എന്‍ട്രി എഞ്ചിനിയറിംഗ് പരീക്ഷയില്‍ സംസ്ഥാന തലത്തില്‍ ഒന്നാം റാങ്ക് കരസ്ഥമാക്കിയ ദേവദര്‍ശന്‍, തിരൂര്‍ സിതിസാഹിബ് മെമ്മോറിയല്‍ പോളിട്ടെക്‌നിക് കോളേജില്‍ 2020 ബാച്ച് ഇലക്ട്രിക്കല്‍ & ഇലക്ട്രോണിക്‌സ് എഞ്ചിനിയറിംഗ് വിദ്യാര്‍ത്ഥിയാണ്.

അച്ചന്‍ ഹരിദാസന്‍ , അമ്മ സുനി ,സഹോദരി ദേവിക.

ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ: ആര്‍. ബിന്ദു, ന്യൂനപക്ഷ വഖഫ് ബോര്‍ഡ് വകുപ്പ് മന്ത്രി എം.അബ്ദുല്‍ റഹ്‌മാന്‍, എസ്.എസ് .എം പോളി ഗവേണിങ്ങ് ബോഡി ചെയര്‍മാനും , മുന്‍ മന്ത്രിയും കൂടിയായ കുട്ടി അഹമ്മദ് കുട്ടി , പ്രിന്‍സിപ്പള്‍ അബ്ദുല്‍ നാസര്‍ കൈപ്പഞ്ചേരി, എന്നിവര്‍ അഭിനന്ദനങ്ങള്‍ അറിയിച്ചു.

 

Share news
error: Content is protected !!
Scroll to Top