Section

malabari-logo-mobile

ശബരിമല സന്നിധാനത്തേക്ക് ട്രാക്ടര്‍ യാത്രയ്ക്ക് ഹൈക്കോടതി വിലക്ക്

HIGHLIGHTS : High court bans tractor ride to Sabarimala Sannidhanam

കൊച്ചി: ശബരിമല സന്നിധാനത്തേക്ക് ട്രാക്ടര്‍ യാത്രക്ക് ഹൈക്കോടതി വിലക്കേര്‍പ്പെടുത്തി . ശബരിമല സന്നിധാനത്തേക്കു ഉദ്യോഗസ്ഥര്‍, ഭക്തര്‍ എന്നിവരെ ട്രാക്ടറില്‍ എത്തിക്കുന്നതിന് എതിരെയാണ് വിലക്ക്. കോടതി സ്വമേധയാ എടുത്ത കേസില്‍ ഭക്തര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നു എന്ന് ചൂണ്ടിക്കാട്ടിയാണ് വിധി.

ശബരിമല ഇടത്താവളങ്ങളില്‍ ഒരുക്കങ്ങള്‍ പൂര്‍ത്തിയായിട്ടില്ല. ദേവസ്വംബോര്‍ഡ് അന്നദാനം നടത്തുന്ന കാര്യത്തില്‍ തീരുമാനമായില്ല. സംസ്ഥാന ഭക്തര്‍ കൂടുതലായി എത്തുന്ന പന്തളത്ത് ഇത്തവണ പാര്‍ക്കിംഗ് വെല്ലുവിളിയാണ്. ബസ് ഉള്‍പ്പെടെ നിര്‍ത്തിയിട്ടിരുന്ന കുളനട പഞ്ചായത്തിലെ പാര്‍ക്കിംഗ് സ്ഥലം ഡിടിപിസി മതില്‍ കെട്ടി തിരിച്ചതോടെ എംസി റോഡില്‍ തന്നെ വാഹനം ഒതുക്കേണ്ടിവരും.
റാന്നിയില്‍ പത്തു വര്‍ഷം മുമ്പ് തുടങ്ങിയ തീര്‍ത്ഥാടന വിശ്രമകേന്ദ്രം അനിശ്ചിതത്വത്തിലാണ്. റാന്നിയില്‍ 2013 ല്‍ ആരംഭിച്ച ബസ് സ്റ്റാന്‍ഡ് കം പില്‍ഗ്രിം സെന്റര്‍ കാടുക്കെട്ടി കിടക്കുന്നു. അന്നദാന മണ്ഡപം താല്ക്കാലിക വൈദ്യുതി കണക്ഷനോടെ തുറന്നെങ്കിലും സാനിറ്റേഷന്‍ പണികള്‍ പൂര്‍ത്തിയാക്കാനുണ്ട്. എരുമേലി വഴി കടയായി പോകുന്ന ഭക്തര്‍ക്ക് ഉപകാരപ്പെടേണ്ട കേന്ദ്രം കരാറുകാരനുമായുള്ള തര്‍ക്കത്തില്‍ നിയമക്കുരുക്കില്‍ മുടങ്ങി കിടക്കുകയാണ്.

sameeksha-malabarinews

വടശ്ശേരിക്കരയിലും പത്തനംതിട്ട നഗരത്തിലും ഉള്ള ഇടത്താവളങ്ങള്‍ സജ്ജീകരണങ്ങള്‍ പുരോഗമിക്കുന്നുണ്ട്. പമ്പയിലും സന്നിധാനത്തും വിരി വെക്കാന്‍ കഴിയാത്തതിനാലും ഹോട്ടലുകള്‍ ലേലത്തില്‍ പോകാത്തതിനാല്‍ ഇത്തവണ ഭക്തര്‍ ഏറെയും ആശ്രയിക്കുക ഇടത്താവളങ്ങളെ ആകും.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!