പരപ്പനങ്ങാടി: ഓട്ടോയില്‍ മറന്ന് വെച്ച പതിനെഞ്ചോളം പവന്‍ സ്വര്‍ണാഭരണം അടങ്ങിയ ബാഗ് ഉടമസ്ഥന് തിരിച്ച് നല്‍കി ഡ്രൈവര്‍ മാതൃകയായി. വള്ളിക്കുന്ന് അരിയല്ലൂര്‍ സ്വദേശി പരീച്ചിന്റെ പുരകല്‍ ഫൈജാസാണ് തന്റെ പരപ്പനങ്ങാടിയില്‍ ഓടുന്ന ഒട്ടോയില്‍ കരുവം തിരുത്തി സ്വദേശികള്‍ ചെട്ടിപ്പടിയില്‍ നിന്നും ഓട്ടോ വിളിച്ച് ഫറോക്കില്‍ ഇറങ്ങുബോള്‍ ബാഗ് മറന്നു വെച്ച് പോയത്.
തുടര്‍ന്ന് ബാഗ് നഷ്ടപെട്ട കാര്യം ഉടമ ചെട്ടിപ്പടിയിലെത്തി മറ്റ് ഓട്ടോ ഡ്രൈവര്‍മാരോട് അറിക്കുകയായിരുന്നു. യാത്രക്കാരുടെ ബാഗ് നഷ്ട്ടപ്പെട്ട കാര്യം സോഷ്യല്‍ മീഡിയ വഴി പ്രചരിക്കുന്നത് കണ്ടപ്പോള്‍ തന്റെ ഓട്ടോ ഫറോക്കിലേക്ക് ഓട്ടം പോയിട്ടുള്ളതിനാല്‍ ഓട്ടോ പരിശോധിച്ച് നോക്കിയപ്പോഴാണ് ബാഗ് കണ്ടത്തിയതെന്ന് ഓട്ടോ ഡ്രൈവര്‍ പറഞ്ഞു. ഉടനെ ഉടമസ്ഥനെ വിവരം അറയിക്കുകയായിരുന്നു.
പിന്നീട് പരപ്പനങ്ങാടി പോലീസിന്റെ സാന്നിധ്യത്തില്‍ സ്വര്‍ഭാരണം അടങ്ങുന്ന ബാഗ് ഉടമസ്ഥന് തിരിച്ചു നല്‍കുകയായിരുന്നു.




