ഹോം സിനിമക്ക് ഒരു അംഗീകാരം പ്രതീക്ഷിച്ചിരുന്നു; ഇന്ദ്രന്‍സ്

ചലച്ചിത്ര അവാര്‍ഡ് വിവാദത്തില്‍ പ്രതികരിച്ച് നടന്‍ ഇന്ദ്രന്‍സ്. തനിക്ക് അവാര്‍ഡ് ലഭിക്കാത്തതില്‍ വിഷമമില്ല. അവാര്‍ഡ് കിട്ടയതൊക്കെ എനിക്ക് വേണ്ടപ്പെട്ട സുഹൃത്തുക്കള്‍ക്കാണ്. അവരുടെ സിനിമകളുടെയും ആരധകനാണ് ഞാന്‍. അവര്‍ക്ക് കിട്ടിയതും എനിക്ക് വലിയ സന്തോഷം. അവാര്‍ഡ് എനിക്ക് കിട്ടിയത് പോലെ തന്നെയാണ്. ഹോം സിനിമക്ക് അവാര്‍ഡ് പ്രതീക്ഷിച്ചിരുന്നു, ജൂറി സിനിമ കണ്ട് കാണില്ല. ഹൃദയം സിനിമയും മികച്ചതാണ്. അതോടോപ്പം ചേര്‍ത്തുവക്കേണ്ട സിനിമയാണ് ഹോം. അതില്‍ ഒരു വിഷമമുണ്ട്, അവാര്‍ഡ് കിട്ടാത്തതിന് കാരണം നേരത്തേ കണ്ടുവച്ചിട്ടുണ്ടാകാം, വിജയ് ബാബുവിനെതിരായ കേസും കാരണമായേക്കാം ഇന്ദ്രന്‍സ് പറഞ്ഞു. വിജയ്ബാബു നിരപരാധിയെന്ന് തെളിഞ്ഞാല്‍ ജൂറി തിരുത്തുമോയെന്നും ഇന്ദ്രന്‍സ് ചോദിച്ചു.

ചലച്ചിത്ര പുരസ്‌കാരം പ്രഖ്യാപിച്ചതിന് പിന്നാലെ സമൂഹമാധ്യമങ്ങളില്‍ ജൂറിക്കെതിരെ വലിയ വിമര്‍ശനമാണ് ഉയര്‍ന്നത്. ഇന്ദ്രന്‍സിന്റെ ഫേസ്ബുക്ക് പോസ്റ്റുകള്‍ക്ക് താഴെയും നിരവധിപ്പേര്‍ പിന്തുണയുമായെത്തി.

‘ജനഹൃദയങ്ങളിലെ മികച്ച നടന്‍ ഇന്ദ്രന്‍’ എന്നാണ് പ്രേക്ഷകര്‍ കുറിക്കുന്നത്. ‘ഞങ്ങളുടെ അവാര്‍ഡ് ഇന്ദ്രന്‍സ് ചേട്ടന്, ഒരു കലാകാരന്‍ എന്ന നിലക്ക് മികച്ച നടനുള്ള അവാര്‍ഡ് ജനഹൃദയങ്ങളില്‍ അത് ഇന്ദ്രന്‍സ് എന്ന നടന്‍ ആയിരിക്കും ആരാധകര്‍ പറയുന്നു.

 

Share news
error: Content is protected !!
Scroll to Top