മോഷണമാരോപിച്ച് യുവതിയെ നടുറോഡില്‍ ആക്രമിച്ച സംഭവം; ബ്യൂട്ടി പാര്‍ലര്‍ ഉടമ അറസ്റ്റില്‍

തിരുവനന്തപുരം ശാസ്തമംഗലത്ത് യുവതിയെ പട്ടാപ്പകല്‍ നടുറോഡില്‍ ആക്രമിച്ച ബ്യൂട്ടി പാര്‍ലര്‍ ഉടമ അറസ്റ്റില്‍. ബ്യൂട്ടിപാര്‍ലര്‍ ഉടമയും ശാസ്തമംഗലം സ്വദേശിയുമായ മീനയെയാണ് അറസ്റ്റ് ചെയ്തത്. പ്രതിയെ പിന്നീട് സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടു. മോഷണം സംശയിച്ചാണ് ശോഭനയെന്ന സ്ത്രീയെ മീന കഴിഞ്ഞ ദിവസം ആക്രമിച്ചത്.

കഴിഞ്ഞ ദിവസം തിരുവനന്തപുരം നഗരമധ്യത്തിലെ ഷോപ്പിങ് കോപ്ലക്‌സിലായിരുന്നു സംഭവം. ബ്യൂട്ടി പാര്‍ലര്‍ ഉടമയായ മീന മോഷണമാരോപിച്ച് യുവതിയെ മര്‍ദ്ദിക്കുന്നതിന്റെ വീഡിയോ ഇന്നലെ പുറത്ത് വന്നിരുന്നു.

മോഷ്ടാവെന്ന് തെറ്റിധരിച്ചായിരുന്നു 12 വയസ്സുള്ള മകളുടെ മുന്നില്‍ വച്ച് യുവതിയെ മീന മര്‍ദ്ദിച്ചത്.

 

 

Share news
error: Content is protected !!
Scroll to Top