തിരുവനന്തപുരം: ആര്യനാട് പൊലീസ് സ്റ്റേഷനില്‍ പെട്രോള്‍ ഒഴിച്ച് ആത്മഹത്യ ശ്രമം നടത്തിയ ആള്‍ മരിച്ചു. പാലോട് പച്ച സ്വദേശി ഷൈജുവാണ് (47) മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ മരിച്ചത്.
പെട്രോളൊഴിച്ച് തീകൊളുത്തിയ ഇദ്ദേഹത്തിന് 60 ശതമാനം പൊള്ളലേറ്റിരുന്നു. ഗുരുതരമായി പൊള്ളലേറ്റ ഇയാളെ പിന്നീട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.
ദിവസങ്ങള്‍ക്ക് മുമ്പ് ഇയാളുടെ ഭാര്യയെ പുത്തൂരില്‍നിന്ന് കാണാതായി. പങ്കാളിയെ കാണാനില്ല എന്ന പരാതിയുമായി എത്തിയ ഇയാള്‍ സ്റ്റേഷന് പുറത്തു പോകുകയും പിന്നീട് പെട്രോളുമായി എത്തി ശരീരത്തില്‍ ഒഴിച്ചു തീ കൊളുത്തുകയുമായിരുന്നു. ദിവസങ്ങള്‍ക്ക് മുമ്പ് കൊട്ടാരക്കര പുത്തൂര്‍ പോലീസ് സ്റ്റേഷനിലും ഷൈജു ആത്മഹത്യാശ്രമം നടത്തിയിരുന്നു. പുത്തൂരില്‍ ടാപ്പിങ് തൊഴിലാളിയായിരുന്നു ഷൈജു.




