പരപ്പനങ്ങാടി: കശ്മീരില്‍ വീരമൃത്യു വരിച്ച സൈനികന്‍ ഹവില്‍ദാര്‍ മുഹമ്മദ് ഷൈജലിന്റെ മൃതദേഹം നാളെ ഉച്ചയോടെ ജന്‍മനാടായ പരപ്പനങ്ങാടിയില്‍ സൈനിക ബഹുമതികളോടെ സംസ്‌ക്കരിക്കും. മൃതദേഹം നാളെ രാവിലെ 10.10 ന് കരിപ്പൂര്‍ വിമാനത്താവളത്തില്‍ എത്തിച്ചേരും. തുടര്‍ന്ന് 11.30 മുതല്‍ തിരൂരങ്ങാടി യത്തീംഖാനയിലും ഉച്ചക്ക് 2.00 ന് പരപ്പനങ്ങാടി എസ്എന്‍എം ഹയര്‍സെക്കന്‍ഡറി സ്‌കൂളിലും പൊതുദര്‍ശനത്തിന് വെക്കും.
തുടര്‍ന്ന് പൂര്‍ണ്ണ സൈനിക ബഹുമതികളോടെ പരപ്പനങ്ങാടി
അങ്ങാടി മൊഹിയുദ്ദീന്‍ ജുമാമസ്ജിദില്‍ വൈകീട്ട് 3 മണിയോടെ കബറടക്കം നടക്കും.
മന്ത്രിമാരും, മതനേതാക്കളും ഉള്‍പ്പെടെയുള്ളവര്‍ സംസ്‌ക്കാരച്ചടങ്ങില്‍ സംബന്ധിക്കുന്നതായിരിക്കും.




