ഡോക്ടര്‍മാരുടെ സമരം പിന്‍വലിച്ചു

തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ ഡോക്ടര്‍മാര്‍ നടത്തിവന്ന സമരം പിന്‍വലിച്ചു. സസ്‌പെന്‍ഷന്‍ നടപടി പുനഃപരിശോധിക്കാം എന്ന ഉറപ്പിലാണ് നടപടി. ആരോഗ്യമന്ത്രിയിമായി നടത്തിയ ചര്‍ച്ചയ്‌ക്കൊടുവിലാണ് തീരുമാനം. ഡിഎംഒയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ തീരുമാനമെടുക്കാമെന്നാണ് മന്ത്രി വ്യക്തമാക്കിയിരിക്കുന്നത്.

തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ രോഗി പുഴുവരിച്ച സംഭവത്തില്‍ സര്‍ക്കാര്‍ എടുത്ത നടപടിയില്‍ പ്രതിഷേധിച്ചായിരുന്നു ഡോക്ടര്‍മാര്‍ സമരം നടത്തിയത്.

Share news
error: Content is protected !!
Scroll to Top