Section

malabari-logo-mobile

ആനകളും ആള്‍ക്കൂട്ടവും തമ്മിലുള്ള ദൂരം 6 മീറ്റര്‍; പൂരം എഴുന്നള്ളത്തില്‍ നിയന്ത്രണങ്ങളുമായിഹൈക്കോടതി

HIGHLIGHTS : The distance between the elephants and the crowd is 6 meters; High Court with restrictions on Pooram Ezhunnallam

തൃശൂര്‍ പൂരം എഴുന്നള്ളത്തില്‍ നിയന്ത്രണങ്ങളുമായി ഹൈക്കോടതി. പൂരത്തിന് എഴുന്നള്ളിക്കുന്ന ആനകളും ആള്‍ക്കൂട്ടവും തമ്മിലുള്ള ദൂരം 6 മീറ്ററായിരിക്കണമെന്ന് ഹൈക്കോടതി നിര്‍ദേശിച്ചു. ഈ ദൂരത്ത് തീവെട്ടിയോ ചെണ്ടമേളമോ പടക്കങ്ങളോ പാടില്ലെന്നും ഇക്കാര്യങ്ങള്‍ നിര്‍ബന്ധമായി പാലിക്കണമെന്നും ഹൈക്കോടതി പറഞ്ഞു. കുടമാറ്റത്തിന് നിയന്ത്രണം ബാധകമല്ലെന്നും കോടതി വ്യക്തമാക്കി. ആനകളുടെ ഫിറ്റ്നസ് സാക്ഷ്യപ്പെടുത്തുമ്പോള്‍ കൃത്യമായ നടപടിക്രമം പാലിക്കണമെന്നു പറഞ്ഞ കോടതി ഫിറ്റ്‌നസ് പരിശോധന നിരീക്ഷിക്കുന്നതിന് രണ്ട് അഭിഭാഷകരെയും ചുമതലപ്പെടുത്തി. 18ന് നടക്കുന്ന ഫിറ്റ്‌നസ് പരിശോധനയ്ക്ക് അഭിഭാഷകര്‍ പങ്കെടുത്ത് റിപ്പോര്‍ട്ട് കോടതിക്ക് നല്‍കണമെന്നും നിര്‍ദേശമുണ്ട്.

ആനകള്‍ക്ക് ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ ഉറപ്പുവരുത്തിയ ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാണെന്നും ഏതെങ്കിലും തരത്തിലുള്ള പ്രശ്‌നങ്ങളുണ്ടായാല്‍ ഉത്തരവാദിത്വം ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡനായിരിക്കുമെന്നും കോടതി മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഈ മാസം 19നാണ് തൃശൂര്‍ പൂരം. 100 ആനകളെയാണ് പൂരത്തിന് എഴുന്നള്ളിക്കുക. വനംവകുപ്പിന്റെ നേതൃത്വത്തിലുള്ള സ്‌ക്വാഡ് പൂരസ്ഥലത്ത് ഉണ്ടായിരിക്കണമെന്നും കോടതി നിര്‍ദേശിച്ചു.

sameeksha-malabarinews

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!