Section

malabari-logo-mobile

വിനോദ കേന്ദ്രങ്ങളെ റോഡ് സുരക്ഷാ സന്ദേശം പകരുന്ന വിജ്ഞാന കേന്ദ്രങ്ങളാക്കി മോട്ടോര്‍ വാഹന വകുപ്പ്

HIGHLIGHTS : The Department of Motor Vehicles has turned recreation centers into knowledge centers that impart road safety messages

തിരൂരങ്ങാടി: വിനോദ കേന്ദ്രങ്ങളെ റോഡ് സുരക്ഷാ സന്ദേശം പകരുന്ന വിജ്ഞാന കേന്ദ്രങ്ങളാക്കി മോട്ടോര്‍ വാഹന വകുപ്പ്. തിരൂരങ്ങാടിയിലെ മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥരാണ് വേറിട്ട ബോധവല്‍ക്കരണത്തിലൂടെ ശ്രദ്ധേയമായ കാല്‍വെപ്പ് നടത്തിയത്. പ്രദേശത്തെ വിനോദ സഞ്ചാര കേന്ദ്രങ്ങളുള്‍ക്കൊള്ളുന്ന വള്ളിക്കുന്ന്, പരപ്പനങ്ങാടി, കെട്ടുങ്ങല്‍, വേങ്ങര, ചെരുപ്പടിമല, എ ആര്‍ നഗര്‍, മൂന്നിയൂര്‍, കോട്ടക്കല്‍ മേഖലകള്‍ കേന്ദ്രീകരിച്ചാണ് ബോധവല്‍ക്കരണം നടത്തിയത്.

ആഘോഷ സമയങ്ങള്‍ ആനന്ദ പൂര്‍ണ്ണമാക്കാന്‍ അപകടരഹിത മലപ്പുറം എന്ന പ്രമേയത്തിലൂന്നിയുള്ള ജാഗ്രത മുന്നേറ്റത്തിന് വലിയ സ്വീകാര്യതയാണ് വിവിധ ഭാഗങ്ങളില്‍ ലഭിക്കുന്നത്. റോഡ് സുരക്ഷാ സന്ദേശങ്ങളും നിയമങ്ങളും ഉള്‍പ്പെടുന്ന ലഘുലേഖകള്‍ വിതരണം ചെയ്താണ് ബോധവല്‍ക്കരണം സംഘടിപ്പിക്കുന്നത്.

sameeksha-malabarinews

തിരൂരങ്ങാടി ജോയിന്റ് ആര്‍ ടി ഒ എം പി അബ്ദുല്‍ സുബൈറിന്റെ നിര്‍ദ്ദേശ പ്രകാരം എ എം വി ഐ മാരായ കെ സന്തോഷ് കുമാര്‍, കെ അശോക് കുമാര്‍, ടി മുസ്തജാബ്, ഡ്രൈവര്‍ മങ്ങാട്ട് ഷൗക്കത്തലി എന്നിവരുടെ നേതൃത്വത്തിലാണ് ബോധവല്‍ക്കരണം സംഘടിപ്പിക്കുന്നത് വിനോദ കേന്ദ്രങ്ങളില്‍ ഇരുചക്ര വാഹനങ്ങളുമായി അഭ്യാസപ്രകടനങ്ങളും റൈസിങ്ങും വര്‍ദ്ധിച്ച സാഹചര്യത്തിലാണ് ഉദ്യോഗസ്ഥര്‍ രംഗത്തിറങ്ങിയത്. സംസ്ഥാനത്തിന്റെ വ്യത്യസ്ഥ ഭാഗങ്ങളില്‍ നിന്നുള്ള കുടുംബങ്ങള്‍ ഒത്തുകൂടുന്ന സ്ഥലമെന്ന നിലക്ക് ടൂറിസ്റ്റ് കേന്ദ്രങ്ങളിലെ ബോധവല്‍ക്കരണത്തിന് കൂടുതല്‍ ഫലപ്രാപ്തിയുണ്ടാവുമെന്നാണ് പ്രതീക്ഷ എന്ന് ഉദ്യോഗസ്ഥര്‍ .

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!