തിരുവനന്തപുരം: കൊല്ലം ഇത്തിക്കരയാറില്‍ കാണാതായ യുവാവിന്റെ മൃതദേഹം പള്ളിമണ്‍ ഭാഗത്ത് കണ്ടെത്തിയത്. അയത്തില്‍ സ്വദേശി നൗഫലിന്റെ മൃതദേഹമാണ് കണ്ടെത്തിയത്.
ചൊവ്വാഴ്ച ഉച്ചയോടെ സുഹൃത്തുക്കളോടൊപ്പം ഇത്തിക്കരയാറില്‍ ഇറങ്ങിയ നൗഫല്‍ ഒഴുക്കില്‍പ്പെട്ടത്. വെല്‍ഡിംഗ് ജോലിക്ക് പോയ നൗഫല്‍ ഉള്‍പ്പെടെ അഞ്ചുപേരാണ് ആറ്റിന്റെ തീരത്തെത്തിയത്. ഇവരില്‍ ആറ്റിലിറങ്ങിയ നാലുപേര്‍ ഒഴുക്കില്‍പ്പെടുകയായിരുന്നു. ഇതില്‍ മൂന്ന് പേര്‍ രക്ഷപ്പെട്ടു. എന്നാല്‍ നൗഫല്‍ അപകടത്തില്‍പ്പെടുകയായിരുന്നു. സ്‌കൂബാ ടീം മുങ്ങല്‍ വിദഗ്ധര്‍ എന്നിവര്‍ സ്ഥലത്തെത്തി നടത്തിയ തെരച്ചിലിനൊടുവിലാണ് ഇപ്പോള്‍ മൃതദേഹം കണ്ടെത്താനായത്.
ഇതോടെ മഴക്കെടുതിയില്‍ സംസ്ഥാനത്ത് മരിച്ചവരുടെ എണ്ണം 13 ആയി. അതെസമയം ചേറ്റുവ അഴിമുഖത്ത് ഫൈബര്‍വള്ളം മറിഞ്ഞ് കാണാതായ മത്സ്യതൊഴിലാളികള്‍ക്കുവേണ്ടിയുള്ള തിരച്ചില്‍ തുടരുകയാണ്.




