തിരൂരങ്ങാടി:പൊതുമരാമത്ത് വാര്‍ഷിക പദ്ധതികളുടെ പേരുപറഞ്ഞ് കെട്ടിട നിര്‍മ്മാണവുമായി ബന്ധപ്പെട്ട അപേക്ഷകള്‍ സ്വീകരിക്കുന്നത് രണ്ടു മാസത്തേക്ക് നിര്‍ത്തിവെച്ച തിരൂരങ്ങാടി മുനിസിപ്പാലിറ്റി തീരുമാനം പുന:പരിശോധിക്കണമെന്ന് ലെന്‍സ്‌ഫെഡ് തിരൂരങ്ങാടി ഏരിയാ കമ്മറ്റി ആവശ്യപ്പെട്ടു.
ഇത് നിര്‍മ്മാണമേഖലയില്‍ താല്‍ക്കാലികമായെങ്കിലും സ്തംഭനാവസ്ഥ സൃഷ്ടിക്കും.കോവിഡ് മഹാമാരിയില്‍ നിശ്ചലമായ നിര്‍മ്മാണമേഖലയുടെ അതിജീവനം തടസ്സപ്പെടുത്തുന്നതാണ് മുനിസിപ്പാലിറ്റിയുടെ പുതിയ തീരുമാനം.
ഇക്കാര്യം പുന:പരിശോധിക്കണമെന്നും കെട്ടിട നിര്‍മ്മാണ പ്ലാനുകള്‍ സ്വീകരിക്കുന്നത് ആഴ്ചയില്‍ രണ്ട് ദിവസമാക്കണമെന്നും ആവശ്യപ്പെട്ടുകൊണ്ട് തിരൂരങ്ങാടി മുനിസിപ്പാലിറ്റിയില്‍ ലെന്‍സ്‌ഫെഡ് തിരൂരങ്ങാടി ഏരിയാ കമ്മറ്റിയുടെ നേതൃത്വത്തില്‍ നിവേദനം നല്‍കി.
ഏരിയ പ്രസിഡണ്ട് ഐ.മുഹമ്മദ്, ഏരിയ സിക്രട്ടറി റിയാസ് വി.എം, സംസ്ഥാന കമ്മറ്റി അംഗങ്ങളായ മുഹമ്മദ് ഇഖ്ബാല്‍, സനില്‍ നടുവത്ത്, ഏരിയ വൈ. പ്രസിഡണ്ട് ജയന്‍.എ, യൂണിറ്റ് ട്രഷറര്‍ അഷ്‌റഫ് കെ.പി എന്നിവര്‍ പങ്കെടുത്തു.



