കോഴിക്കോട്: വയനാട് മേപ്പാടിയിലെ റിസോര്‍ട്ടില്‍ യുവതിയെ ആന ചവിട്ടികൊലപ്പെടുത്തിയ കേസില്‍ റിസോര്‍ട്ടുടമയും മാനേജരും അറസ്റ്റില്‍. റിസോര്‍ട്ട് ഉടമ റിയാസും മാനേജറായ സുനീറുമാണ് അറസ്റ്റിലായത്. ഇന്ന് ഉച്ചയോടെയാണ് രണ്ടുപേരുടെയും അറസ്റ്റ് രേഖപ്പെടുത്തിയത്.
പഞ്ചായത്തിന്റെ അനുമതില്ലാതെ റിസോര്‍ട്ട് പ്രവര്‍ത്തിപ്പിച്ചതിനും സുരക്ഷാ സംവിധാനങ്ങളുമില്ലാതെ വിനോദ സഞ്ചാരികളെ പാര്‍പ്പിച്ചതിനുമാണ് കേസെടുത്തിരിക്കുന്നത്. ഇരുവരും നേരത്തെ മുന്‍കൂര്‍ ജാമ്യം തേടി ഹൈക്കോടതിയെ സമീപിച്ചിരുന്നു. എന്നാല്‍ നടപടി പൂര്‍ത്തിയാകുന്നതിന് മുന്നെ പൊലീസ് ഇവരെ അറസ്റ്റ് ചെയ്യുകയായിരുന്നു.
കഴിഞ്ഞ ജനുവരി 23 നാണ് മേപ്പാടിയിലെ റിസോര്‍ട്ടില്‍ വെച്ച് കാട്ടാനയുടെ ചവിട്ടേറ്റ് കണ്ണൂര്‍ ചേലേരി സ്വദേശി ഷഹാന സത്താര്‍ കൊല്ലപ്പെട്ടത്.



