
കോവിഡ് വ്യാപനം കൂടിവരുന്ന സാഹചര്യത്തിൽ സംസ്ഥാനത്തെ സ്കൂളുകൾ അടയ്ക്കേണ്ടി വരുമോ എന്ന കാര്യത്തിൽ തീരുമാനം നാളെ അറിയാം. ഇക്കാര്യത്തിൽ അന്തിമ തീരുമാനം നാളെ എന്ന് വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി.
സാങ്കേതിക വിദഗ്ധരുടെതുൾപ്പെടെ നിർദ്ദേശങ്ങളനുസരിച്ച് തീരുമാനം എടുക്കുമെന്ന് അദ്ദേഹം അറിയിച്ചു. തീരുമാനം നാളത്തെ അവലോകനയോഗത്തിൽ സ്വീകരിക്കാമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞതായി അദ്ദേഹം കൂട്ടിച്ചേർത്തു.
വിദ്യാർഥികളിൽ രോഗവ്യാപനം ഉണ്ടായിട്ടില്ലെന്ന് മന്ത്രി അറിയിച്ചു കലാലയങ്ങളിലെ ക്ലസ്റ്ററുകൾ ഒഴിവാക്കേണ്ടതായിരുന്നുവെന്ന് മന്ത്രി പ്രതികരിച്ചു.
സംസ്ഥാനത്തെ സ്കൂളുകളിലെ സാഹചര്യം വിലയിരുത്തിയശേഷം നിയന്ത്രണങ്ങൾ സംബന്ധിച്ച് തീരുമാനമുണ്ടാകും . പരീക്ഷ നടത്തിപ്പും സ്കൂളുകളുടെ നിലവിലെ സാഹചര്യവും മുഖ്യമന്ത്രിയെ അറിയിക്കുമെന്നും മന്ത്രി വ്യക്തമാക്കി.




