കൊച്ചി:നടന്‍ ദിലീപിന്റെ വീട്ടില്‍ റെയ്ഡ്. ക്രൈംബ്രാഞ്ച്, റവന്യൂ ഉദ്യോഗസ്ഥര്‍ സംയുക്തമായാണ് റെയ്ഡ് നടക്കുന്നത്.
തോട്ടേക്കാട്ടുകരയിലെ സോഹദരന്‍ അനൂപീന്റെ വീട്ടിലും
നിര്‍മ്മാണ കമ്പനിയായ ഗ്രാന്‍ഡ് പ്രൊഡക്ഷനിലുമാണ് റെയ്ഡ് നടക്കുന്നത്. മുന്നറിയിപ്പില്ലാതെ അന്വേഷണ സംഘം മൂന്നിടത്തും ഒരെസമയം പരിശോധന നടത്തുകയാണ്.
സംവിധായകന്‍ ബാലചന്ദ്രകുമാര്‍ നല്‍കിയ മൊഴിക്ക് പിന്നാലെയാണ് പോലീസ് പരിശോധന.
നടിയെ ആക്രമിച്ച കേസിന്റെ തുടരന്വേഷണത്തിന്റെ ഭാഗമായാണ് റെയ്ഡ്. അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയെന്നാണ് ദിലീപിനെതിരെ പുതിയ കേസ്.
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക




