എം എസ് എഫ് സംസ്ഥാന ജനറൽ സെക്രട്ടറി ലത്തീഫ് തുറയൂരിനെ സ്ഥാനത്തുനിന്ന് നീക്കി

എം എസ് എഫ്  സംസ്ഥാന ജനറൽ സെക്രട്ടറി ലത്തീഫ് തുറയൂരിനെ ജനറൽ സെക്രട്ടറി സ്ഥാനത്തുനിന്ന് നീക്കി. എം എസ് എഫ് സംസ്ഥാന കമ്മിറ്റി പ്രവർത്തനത്തിൽ ഏകോപനം ഇല്ല എന്ന കണ്ടെത്തലിനെ തുടർന്നാണ് ലീഗ് നടപടി. എം എസ് എഫ് യോഗത്തിന് മിനിറ്റ്സ് പോലീസിന് കൈമാറിയെന്നും പാർട്ടി കണ്ടെത്തിയിരുന്നു.

എം കെ മുനീറിന്റെ നേതൃത്വത്തിലുള്ള അഞ്ചംഗ പാർട്ടി അന്വേഷണ സമിതി റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി.

നിലവിലെ എം എസ് എഫ് സംസ്ഥാന സെക്രട്ടറിമാരിൽ ഒരാളായ ആബിദ് ആറങ്ങാടിയെ പകരം ആക്ടിങ് ജനറൽ സെക്രട്ടറിയായി ആയി ചുമതല നൽകും.

Share news
error: Content is protected !!
Scroll to Top