Section

malabari-logo-mobile

ചുരുളിയിലെ സഭ്യത പരിശോധന; ഭാഷാ പ്രയോഗം ക്രിമിനൽ കുറ്റമായി കാണേണ്ടതില്ല; പോലീസ്

HIGHLIGHTS : Decency check on the churuli; Language use should not be considered a criminal offense; Police

ചുരുളി സിനിമയിലെ ഭാഷാപ്രയോഗം ക്രിമിനൽ കുറ്റമായി കാണേണ്ടതില്ലെന്ന് പോലീസ്. ചുരുളി സിനിമയിലെ സഭ്യത പരിശോധിക്കാനായി നിയോഗിച്ച പ്രത്യേക സമിതി ആദ്യ യോഗത്തിലാണ് തീരുമാനം.
സിനിമയിലെ അശ്ലീല ഭാഷ പ്രയോഗത്തെ സന്ദർഭവുമായി ചേർത്ത് പരിശോധിക്കുമെന്ന് സമിതി അറിയിച്ചു. ആവിഷ്കാര സ്വാതന്ത്ര്യത്തിന് പരിഗണന നൽകുമെന്നും പോലീസിന്റെ പ്രത്യേക സംഘം അറിയിച്ചു. എഡിജിപി പി പദ്മകുമാർൻറെ നേതൃത്വത്തിലുള്ള സംഘമാണ് ചുരുളി സിനിമ കണ്ടു റിപ്പോർട്ട് നൽകുക.

എഡിജിപി പത്മകുമാർ തിരുവനന്തപുരം റൂറൽ എസ്പി ദിവ്യ ഗോപിനാഥ് തിരുവനന്തപുരം സിറ്റി അഡ്മിൻഎ സി പി എ നസീം ടീം എന്നിവരാണ് റിപ്പോർട്ട് സമർപ്പിക്കാൻ സിനിമ കാണുന്നത്. ഇവർ റിപ്പോർട്ട് തയ്യാറാക്കി ഹൈക്കോടതി കൈമാറും.

sameeksha-malabarinews

ചുരുളി പൊതു ധാർമികതയ്ക്ക് നിരക്കാത്തതാണെന്നും ഒടിട്ടി പ്ലാറ്റ്ഫോമായ സോണി ലിവ്വിൽ നിന്നും പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് തൃശൂർ സ്വദേശിനിയായ അഭിഭാഷക ഹൈക്കോടതിയിൽ സമർപ്പിച്ച ഹർജിയുടെ അടിസ്ഥാനത്തിലാണ് നിർദ്ദേശം. സിനിമ സമൂഹത്തെ സ്വാധീനിക്കുന്ന കലാരൂപമാണ് എന്ന ചിത്രത്തിലെ സംഭാഷണങ്ങൾ സ്ത്രീകളുടെയും കുട്ടികളുടെയും അന്തസ് കളങ്കപ്പെടുത്തുന്നതാണെന്നും ചൂണ്ടിക്കാട്ടിയാണ് ഹർജി നൽകിയിരിക്കുന്നത്.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!