Section

malabari-logo-mobile

തിരൂരങ്ങാടിയില്‍ നാലാം ക്ലാസുകാരിയുടെ മരണം, ഷിഗല്ല എന്ന് സ്ഥിരീകരിച്ചു.

HIGHLIGHTS : The death of a class IV girl in Tirurangadi has been confirmed as Shigella.

തിരൂരങ്ങാടി: ഇന്നലെ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ മരിച്ച കൊടിഞ്ഞി സ്വദേശിയായ കുട്ടിക്ക് ഷിഗല്ല ആയിരുന്നെന്ന് സ്ഥിരീകരിച്ചു. മെഡിക്കല്‍ കോളേജില്‍ നടത്തിയ ട്രൂനാറ്റ് പരിശോധനയിലാണ് ഷിഗല്ല ആണെന്ന് സ്ഥിരീകരിച്ചതെന്ന് ആരോഗ്യവകുപ്പ് അധികൃതര്‍ പറഞ്ഞു.

കൊടിഞ്ഞി ഫാറൂഖ് നഗര്‍ ദുബായ് പീടിക സ്വദേശി കുന്നത്ത് ഫഹദ് – വടക്കേപുറത്ത് സമീറ എന്നിവരുടെ മകള്‍ ഫാത്തിമ റഹ (10) യാണ് മരിച്ചത്. കൊടിഞ്ഞി എം എ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ നാലാം ക്ലാസ് വിദ്യാര്‍ഥിനി ആണ്. വയറിളക്കവും ഛര്‍ദിയും തലവേദന യും ഉണ്ടായതിനെ തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയില്‍ ആയിരുന്നു.

sameeksha-malabarinews

ശനിയാഴ്ച രാവിലെയാണ് മരിച്ചത്. ഈ മാസം ഒന്നിന് സമീറയും മക്കളും മുന്നിയൂര്‍ കുന്നത്ത് പറമ്പിലെ സമീറയുടെ വീട്ടില്‍ പോയതായിരുന്നു. റഹക്ക് ഛര്‍ദ്ദിയും വയര്‍ വേദനയും ഉണ്ടായതിനെ തുടര്‍ന്നു മുന്നിയൂര്‍ ആലിന്‍ ചുവട് ആശുപത്രിയില്‍ കാണിച്ചു. ഇവിടെ നിന്ന് രാത്രി തിരൂരങ്ങാടി എം കെ എച്ച് ആശുപത്രിയിലേക്ക് പോയി. വിശദമായ പരിശോധന വേണമെന്ന് പറഞ്ഞപ്പോള്‍ അര്‍ധരാത്രി കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് പോകുകയായിരുന്നു. അല്പം കഴിഞ്ഞപ്പോഴേക്കും മരിച്ചു. രോഗലക്ഷണവും പെട്ടെന്നുള്ള മരണവും കാരണം മെഡിക്കല്‍ കോളേജില്‍ നിന്ന് മരണ കാരണം അറിയാന്‍ സാമ്പിള്‍ പരിശോധനക്ക് അയച്ചിട്ടുണ്ടായിരുന്നു. ഇവിടെ നടത്തിയ ട്രൂനാറ്റ് പരിശോധനയില്‍ ഷിഗല്ല ആണെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്.

മുന്നിയൂരില്‍ വീട്ടില്‍ മറ്റു ചിലര്‍ക്കും വയര്‍ വേദനയും ഛര്‍ദിയും ഉള്ളതായി ആരോഗ്യവകുപ്പ് അധികൃതര്‍ പറഞ്ഞു. ഇവര്‍ ചികിത്സ തേടിയിരുന്നു. മരിച്ച കുട്ടിയുടെ അമ്മക്കും സഹോദരങ്ങള്‍ക്കും പനി ഉണ്ടായതിനെ തുടര്‍ന്ന് ഇവരുടെ സാമ്പിളും ശേഖരിച്ചിട്ടുണ്ട്. ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തില്‍ നന്നമ്പ്രയിലും മുന്നിയൂരിലും പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചിട്ടുണ്ട്.
വെള്ളം പരിശോധനയ്ക്കയി അയച്ചിട്ടുണ്ട്. ഒ ആര്‍ എസ് ലായനി വിതരണം ചെയ്തു. രോഗലക്ഷണം ഉള്ള ബന്ധുക്കളോട് മരണ വീട്ടിലേക്ക് വരേണ്ടെന്ന് നിര്‍ദേശം നല്‍കി.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!