Section

malabari-logo-mobile

ഇറാനിൽ നിരോധിച്ച ലൈലാസ് ബ്രദേഴ്‌സിന്റെ ഇന്ത്യയിലെ ആദ്യ പ്രദർശനം രാജ്യാന്തര മേളയിൽ

HIGHLIGHTS : Banned in Iran, Lailas Brothers' first exhibition in India at an international fair

ഇറാനിലെ സാമ്പത്തിക പ്രതിസന്ധി പ്രമേയമാക്കി സയീദ് റുസ്‌തായി രചനയും സംവിധാനവും നിർവഹിച്ച ലൈലാസ് ബ്രദേഴ്സ് രാജ്യാന്തര മേളയുടെ ലോക സിനിമാ വിഭാഗത്തിൽ പ്രദർശിപ്പിക്കും. ഇറാൻ  ഭരണകൂടത്തിന്റെ അനുമതിയില്ലാതെ കാൻ ചലച്ചിത്ര മേളയിൽ പ്രദർശിപിച്ച ചിത്രത്തിന്  ഫിപ്രസി , സിറ്റിസൺഷിപ്പ് പുരസ്കാരങ്ങൾ ലഭിച്ചിരുന്നു . തുടർന്ന് ഇറാനിയൻ സർക്കാർ നിരോധിച്ച ചിത്രത്തിന്റെ ഇന്ത്യയിലെ ആദ്യ പ്രദർശനമാണ് മേളയിലേത്.

മാതാപിതാക്കൾക്കും നാല് സഹോദരന്മാർക്കുമായി ജീവിതം മാറ്റിവച്ച ലൈല എന്ന 40 കാരിയുടെ അതിജീവനമാണ് ചിത്രത്തിന്റെ പ്രമേയം .ഇറാനിലെ സാമ്പത്തിക പ്രതിസന്ധിയിൽ വലയുന്ന സാധാരണക്കാരന്റെ നേർചിത്രം കൂടിയാണ് ചിത്രം വരച്ചു കാട്ടുന്നത്. അസ്ഗർ ഫർഹാദി സിനിമകളിലൂടെ ശ്രദ്ധേയയായ  തരാനെ അലിദൂസ്‌തിയാണ് ചിത്രത്തിലെ പ്രധാന കഥാപാത്രമായ ലൈലയെ അവതരിപ്പിച്ചിരിക്കുന്നത്.

sameeksha-malabarinews

 

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!