സേമിയ പുഡ്ഡിംഗ് 

സേമിയ പുഡ്ഡിംഗ് 

തയ്യാറാക്കിയത്: ഷരീഫ

ആവശ്യമായ ചേരുവകൾ :-

സേമിയ-400 ഗ്രാം
പാല്‍-1 ലിറ്റര്‍
പഞ്ചസാര-100 ഗ്രാം
ഏലയ്ക്ക- 3
കശുവണ്ടിപ്പരിപ്പ് – കുറച്ച് എണ്ണം
കിസ്മിസ് – കുറച്ച് എണ്ണം
കണ്ടെന്‍സ്ഡ് മില്‍ക്

തയ്യാറാക്കുന്ന വിധം:-

ചുവടു കട്ടിയുള്ള പാത്രത്തില്‍ പാലൊഴിച്ച് തിളപ്പിയ്ക്കുക. തിളച്ചു വരുന്ന പാലില്‍ പഞ്ചസാര, ഏലയ്ക്ക പൊടിച്ചത് എന്നിവ ചേര്‍ത്തിളക്കുക. ഇത് ആറേഴു മിനിറ്റ് തിളപ്പിയ്ക്കണം.

സേമിയ ചെറിയ കഷ്ണങ്ങളാക്കി മുറിച്ച് തിളയ്ക്കുന്ന പാലിലേയ്ക്കിടുക. സേമിയ ഒരുവിധം വെന്തു കഴിയുമ്പോള്‍ കശുവണ്ടി പരിപ്പ, കിസ്മിസ് എന്നിവ ചേർക്കുക.

ഇതിലേയ്ക്ക് കണ്ടെന്‍സ്ഡ് മില്‍ക് ചേര്‍ത്തിളക്കുക. കുറച്ച് കഴിഞ്ഞ് വാങ്ങി വച്ച് തണുപ്പിച്ച് ഇഷ്ടുള്ള ആകൃതിയിൽ മുറിച്ച് ഉപയോഗിയ്ക്കാം.

Share news
error: Content is protected !!
Scroll to Top