താനൂര്‍: കടലില്‍ ഒഴുകിനടന്ന രീതിയില്‍ കണ്ടെത്തിയ സ്ത്രീയുടെ മൃതശരീരം മത്സ്യത്തൊഴിലാളികള്‍ കരയ്‌ക്കെത്തിച്ചു. മൂന്നുമണിയോടുകൂടിയാണ് സംഭവം. താനൂര്‍ ഹാര്‍ബറില്‍ നിന്ന് ഏകദേശം 10 കിലോമീറ്റര്‍ അകലെ നിന്നാണ് മത്സ്യത്തൊഴിലാളികള്‍ ഒഴുകിനടക്കുന്ന രീതിയില്‍ മൃതദേഹം കണ്ടത്. തുടര്‍ന്ന് ഉമറുല്‍ ഫാറൂഖ്, ഐറതസ്‌വണ്‍ എന്നീ വള്ളങ്ങളിലുള്ളവര്‍ചേര്‍ന്ന് മൃതദേഹം എടുക്കുകയും ഉടന്‍തന്നെ ഫിഷറീസ് ഓഫീസുമായി ബന്ധപ്പെട്ടുകയുമായിരുന്നു.
പൊന്നാനിയില്‍ നിന്നും ഫിഷറീസ് ബോട്ട് എത്തി മത്സ്യത്തൊഴിലാളികളുടെ സഹായത്തോടെ മൃതദേഹം താനൂര്‍ ഹാര്‍ബറില്‍ എത്തിച്ചു. തുടര്‍ന്ന് ഇന്‍ക്വസ്റ്റ് പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ക്കായി തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. ആളെ തിരിച്ചറിഞ്ഞിട്ടില്ല. മൃതദേഹത്തിന് ഏകദേശം മൂന്നു ദിവസത്തെ പഴക്കമുണ്ടെന്നാണ് വിവരം.
മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു




