Section

malabari-logo-mobile

വളര്‍ത്തുമൃഗങ്ങള്‍ക്കു നേരെയുള്ള വന്യജീവി ആക്രമണങ്ങള്‍ തടയുന്നതിന് നടപടികള്‍ സ്വീകരിക്കും: മന്ത്രി ജെ ചിഞ്ചുറാണി

HIGHLIGHTS : Steps will be taken to prevent wild animal attacks on domestic animals: Minister J Chinchurani

ജനവാസ മേഖലയില്‍ വളര്‍ത്തുമൃഗങ്ങള്‍ക്കുനേരെയുണ്ടാകുന്ന വന്യജീവി ആക്രമണങ്ങള്‍ ചെറുക്കുന്നതിനു വേണ്ട സംവിധാനങ്ങള്‍ ഒരുക്കുമെന്ന് മൃഗസംരക്ഷണം, ക്ഷീരവികസം, മൃഗശാല വകുപ്പ് മന്ത്രി ജെ. ചിഞ്ചുറാണി. ഒക്ടോബര്‍ രണ്ട് മുതല്‍ എട്ടുവരെ നടക്കുന്ന വന്യജീവി വാരാഘോഷത്തിന്റെ ഉദ്ഘാടനം തിരുവനന്തപുരത്ത് നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.

വന്യജീവികളെ കൂടുതല്‍ പഠിക്കത്തക്ക രീതിയിലുള്ള സംവിധാനങ്ങളാണ് തൃശൂരിലെ പുത്തൂര്‍ സുവോളജിക്കല്‍ പാര്‍ക്കില്‍ ഒരുങ്ങുന്നത്. കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരുപോലെ സന്ദര്‍ശിക്കാനും മൃഗങ്ങളെക്കുറിച്ച് പഠിക്കാനും ഇവിടെ അവസരമുണ്ടാകും. കൂടാതെ തിരുവനന്തപുരം മൃഗശാലയിലേക്ക് വിദേശരാജ്യങ്ങളില്‍ നിന്ന് കൂടുതല്‍ മൃഗങ്ങളെ എത്തിക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

sameeksha-malabarinews

മൃഗങ്ങളില്‍ നിന്ന് പകരുന്ന രോഗങ്ങളെ ചെറുക്കുക എന്നത് വളരെ പ്രാധ്യന്യമുള്ള ഒന്നാണ്. അതുകൊണ്ടുതന്നെ അസുഖം ബാധിച്ച് മരിക്കുന്ന മൃഗങ്ങളുടെ സാമ്പിളുകള്‍ കൃത്യമായി പരിശോധിച്ച് രോഗം തടയുന്നന് വേണ്ട നടപടികള്‍ സ്വീകരിക്കണം. വനമേഖലയില്‍ മൃഗങ്ങള്‍ മരണപ്പെടുമ്പോള്‍ ഈ സംഭവങ്ങള്‍ അടിയന്തരമായി മൃഗസംരക്ഷണ വകുപ്പിനെ അറിയിക്കണം. ഈ ആവശ്യം വനംവകുപ്പ് മന്ത്രിയെ അറിയിച്ചിട്ടുണ്ടെന്നും മന്ത്രി ജെ ചിഞ്ചുറാണി പറഞ്ഞു.

തിരുവനന്തപുരം മൃഗശാലയിലെ ജോര്‍ജ് എന്ന കടുവയെക്കുറിച്ച് പുസ്തകമെഴുതിയ വിദേശ വനിത ക്ലെയര്‍ ലേ മിഷേലിനെ മന്ത്രി ചടങ്ങില്‍ അനുമോദിച്ചു. ലോക ആനദിന പോസ്റ്റര്‍ രചനാ മത്സരത്തില്‍ വിജയികളായ വിദ്യാര്‍ത്ഥികള്‍ക്കുള്ള സമ്മാനദാന വിതരണവും മന്ത്രി ജെ ചിഞ്ചു റാണി നിര്‍വഹിച്ചു.

അഡ്വ. വി. കെ പ്രശാന്ത് എം.എല്‍.എ അധ്യക്ഷത വഹിച്ച ചടങ്ങില്‍ മ്യൂസിയം മൃഗശാല വകുപ്പ് ഡയറക്ടര്‍ എസ് അബു, ഡബ്ല്യു.ഡബ്ല്യു.എഫ്. സ്റ്റേറ്റ് ഡയറക്ടര്‍ രഞ്ജന്‍ മാത്യു, വെറ്ററിനറി ഡെപ്യൂട്ടി ഡയറക്ടര്‍ ഡോ. ജേക്കബ് അലക്സാണ്ടര്‍, ആര്‍ട്ട് മ്യൂസിയം ആന്‍ഡ് ആര്‍ട്ട് ഗാലറി സൂപ്രണ്ട് പി സ് മഞ്ജുളാദേവി, നാച്ചുറല്‍ ഹിസ്റ്ററി മ്യൂസിയം സൂപ്രണ്ട് പി വി വിജയലക്ഷ്മി തുടങ്ങിയവര്‍ പങ്കെടുത്തു.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!