Section

malabari-logo-mobile

മുടിക്ക് വിറ്റാമിന്‍ ഇ എന്തിന്……

HIGHLIGHTS : Vitamin E for hair

വിറ്റാമിന്‍ ഇയില്‍ കൊഴുപ്പ് ലയിക്കുന്ന ആന്റിഓക്സിഡന്റുകള്‍ അടങ്ങിയിട്ടുണ്ട്, ഇത് രോമകൂപങ്ങളെ കേടുപാടുകളില്‍ നിന്ന് സംരക്ഷിക്കാന്‍ സഹായിക്കും.

– *രക്തചംക്രമണം/രക്തയോട്ടം മെച്ചപ്പെടുത്തുന്നു :* തലയോട്ടിയിലെ രക്തചംക്രമണം അഥവാ രക്തയോട്ടം മെച്ചപ്പെടുത്താന്‍ വിറ്റാമിന്‍ ഇ സഹായിക്കും, ഇത് തലയോട്ടിയിലെ പോഷണത്തിനും ആരോഗ്യകരമായ മുടി വളര്‍ച്ചയ്ക്കും സഹായിക്കുന്നു.

sameeksha-malabarinews

– *മുടികൊഴിച്ചില്‍ തടയുന്നു :* കഠിനമായ മുടി കൊഴിച്ചിലിന്റെ പ്രധാന കാരണങ്ങളിലൊന്നായ ഓക്‌സിഡേറ്റീവ് സ്‌ട്രെസിനെ ചെറുക്കാന്‍ വൈറ്റമിന്‍ ഇ സഹായിക്കും.

– *മുടിയുടെ അകാല നര കുറയ്ക്കുന്നു :* വിറ്റാമിന്‍ ഇയിലെ ആന്റിഓക്സിഡന്റുകള്‍ ടിഷ്യു ശിഥിലീകരണം തടയാനും മുടി അകാല നരയ്ക്കുള്ള സാധ്യത കുറയ്ക്കാനും സഹായിക്കും.

– *എണ്ണ ഉത്പാദനം സന്തുലിതമാക്കുന്നു :* വൈറ്റമിന്‍ ഇ യുടെ കുറവ് തലയോട്ടിയില്‍ അസ്വസ്ഥമാകാനും വരണ്ടതാക്കാനും കാരണമാകും. വിറ്റാമിന്‍ ഇ തലയോട്ടിയില്‍ ഈര്‍പ്പം നിലനിര്‍ത്തുകയും എണ്ണയുടെ ഉത്പാദനം സന്തുലിതമാക്കുകയും ചെയ്യുന്നു.

– *മുടിക്ക് തിളക്കം നല്‍കുന്നു :* വിറ്റാമിന്‍ ഇ മുടിയുടെ സ്വാഭാവിക തിളക്കം വീണ്ടെടുക്കാന്‍ സഹായിക്കും.
അറ്റം പിളര്‍ന്നും, പൊട്ടുന്നതും കേടായതുമായ മുടി തുടങ്ങി എല്ലാ അവസ്ഥകള്‍ക്കും വിറ്റാമിന്‍ നല്ലതാണ്.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!