Section

malabari-logo-mobile

തട്ടിപ്പ് നടത്തിയ കോഴിക്കോട് പഞ്ചാബ് നാഷണല്‍ ബാങ്ക് ശാഖയില്‍ ക്രൈംബ്രാഞ്ച് സംഘം പരിശോധന നടത്തി

HIGHLIGHTS : The crime branch team inspected the Kozhikode Punjab National Bank branch where the fraud was committed

കോഴിക്കോട്:കോടികളുടെ തട്ടിപ്പ് നടത്തിയ കോഴിക്കോട് പഞ്ചാബ് നാഷണല്‍ ബാങ്കിലെ ലിങ്ക് റോഡ് ശാഖയില്‍ ക്രൈംബ്രാഞ്ച് സംഘം പരിശോധന നടത്തി. കോര്‍പറേഷന്റെ 12.60 കോടിരൂപ വെട്ടിപ്പ് നടത്തിയതായി ക്രൈംബ്രാഞ്ച് എ സി പി പറഞ്ഞു. പണത്തിന്റെ കണക്കില്‍ കൃത്യത വരുത്തിയതായും 10.7കോടി കോര്‍പറേഷന് ലഭിക്കാനുണ്ടെന്നും മേയര്‍ വ്യക്തമാക്കി.

തട്ടിപ്പ് നടന്ന പി എന്‍ബിയുടെ ലിങ്ക് റോഡ് ശാഖയില്‍ ക്രൈംബ്രാഞ്ച് എ സി പി .ടിഎ ആന്റണിയുടെ നേതൃത്വത്തിലുള്ള സംഘമാണ് പരിശോധന നടത്തിയത്. തട്ടിപ്പ് നടന്നതിന്റെ രേഖകള്‍ അന്വേഷണസംഘം പരിശോധിച്ചു. ബ്രാഞ്ച് മാനേജരുടെ മൊഴി രേഖപ്പെടുത്തി . കോര്‍പറേഷന്‍ അക്കൗണ്ട് ഓഫീസര്‍, അസിസ്റ്റന്റ് സെക്രട്ടറി എന്നിവരെ ബാങ്കിലേക്ക് വിളിച്ചുവരുത്തിയ ശേഷം മൊഴി രേഖപ്പെടുത്തി. കോര്‍പറേഷന്റെ 12.60 കോടി രൂപയാണ് കാണാതായത്.

sameeksha-malabarinews

രണ്ടരകോടി അക്കൗണ്ടില്‍ തിരിച്ചെത്തിയതിനാല്‍ 10.7 കോടിയാണ് കോര്‍പറെഷന് ലഭിക്കാനുള്ളത്. പണത്തിന്റെ കണക്കില്‍ കൃത്യത വരുത്തിയതായി മേയര്‍ ബീന ഫിലിപ്പ് കോഴിക്കോട് പറഞ്ഞു.

മാനേജര്‍ റിജിലിന്റെ മുന്‍കൂര്‍ ജാമ്യപേക്ഷ പരിഗണിച്ച ജില്ലാ കോടതി വിധി പറയുന്നത് എട്ടാം തിയ്യതിയിലേക്ക് മാറ്റി. മാനേജരായിരുന്ന റിജില്‍ തനിച്ചാണ് തട്ടിപ്പ് നടത്തിയതെന്നാണ് ഇതുവരെയുള്ള നിഗമനമെന്ന് അന്വേഷണ ഉദ്യോഗസ്ഥന്‍ പറഞ്ഞു.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!