Section

malabari-logo-mobile

550 ല്‍ അധികം കുട്ടികളുടെ പിതാവായ ബീജ ദാതാവിന്  വിലക്കേര്‍പ്പെടുത്തി കോടതി

HIGHLIGHTS : The court has banned the sperm donor who is the father of more than 550 children

നെതര്‍ലാന്റ: 550-ലധികം കുട്ടികളുടെ പിതാവായ ബീജം ദാതാവിന് വിലക്കേര്‍പ്പെടുത്തി ഡച്ച് കോടതി ഉത്തരവിട്ടു. ഹേഗ് സ്വദേശിയായ നാല്‍പത്തിയൊന്നു വയസ്സുകാന്‍ ജോനാഥന്‍ ജേക്കബ് മെയ്ജര്‍ എന്നയാളെയാണ് ബീജദാനത്തില്‍നിന്നു കോടതി വിലക്കിയത്. വീണ്ടും ബീജ ദാനത്തിന് ശ്രമിച്ചാല്‍ 1,00,000 യൂറോ (ഏതാണ്ട് 90.95 ലക്ഷം രൂപ ) പിഴ നല്‍കേണ്ടിവരുമെന്നും കോടതി അറിയിച്ചു. ഒരു അഭിഭാഷക സംഘവും ബീജ ദാതാവില്‍ നിന്ന് ബീജം സ്വീകരിച്ച ഒരു സ്ത്രീയുമാണ് ഇയാള്‍ക്കെതിരെ കേസ് കൊടുത്തത്. ഒരു ദാതാവ് 12 കുടുംബങ്ങളിലായി 25 കുട്ടികളില്‍ കൂടുതല്‍ പേരുടെ പിതാവാകരുതെന്ന് ഡച്ച് ക്ലിനിക്കല്‍ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ പറയുന്നു. 2017 ലും സമാനമായ ഒരു കേസ് ഉണ്ടായിരുന്നു. 41 വയസുള്ള ജോനാഥന്‍ എന്നയാള്‍ നെതര്‍ലാന്റില്‍ ബീജദാനത്തിലൂടെ 100 അധികം കുട്ടികളുടെ അച്ഛനായതിനെ തുടര്‍ന്നായിരുന്നു അന്ന് വിലക്ക് ഏര്‍പ്പെടുത്തിയത്.

നെതര്‍ലാന്റില്‍ വിലക്ക് നേരിട്ടതോടെ ജോനാഥന്‍ ഓണ്‍ലൈനിലൂടെ വിദേശത്തേക്ക് ബീജദാനം നല്‍കുന്നത് തുടര്‍ന്നു. ബീജദാതാക്കള്‍ക്കായി സെന്‍ട്രല്‍ രജിസ്റ്റര്‍ ഇല്ലാത്തതിനാല്‍ രാജ്യത്തെ നിയമങ്ങള്‍ മറികടക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞു. 2007 -ല്‍ ബീജദാനം ചെയ്യാന്‍ തുടങ്ങിയത് മുതല്‍ ജോനാഥന്‍ 550-നും 600-നും ഇടയില്‍ കുട്ടികളുടെ അച്ഛാനായെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. സംഭാവന ചെയ്ത ബീജങ്ങളുടെ എണ്ണത്തെക്കുറിച്ചും ഗര്‍ഭധാരണം നടന്ന കുട്ടികളുടെ എണ്ണത്തെക്കുറിച്ചും ജോനാഥന്‍ ‘മനപ്പൂര്‍വ്വം’ മറ്റ് മാതാപിതാക്കളില്‍ നിന്നും മറച്ച് വച്ചതായും കോടതി കണ്ടെത്തി.

sameeksha-malabarinews

‘നൂറുകണക്കിന് അര്‍ദ്ധസഹോദരന്മാരും അര്‍ദ്ധസഹോദരിന്മാരുമുള്ള ഈ ബന്ധുത്വ ശൃംഖല വളരെ വലുതാണ് എന്നതാണ് കാര്യം. അവരുടെ കുടുംബത്തിലെ കുട്ടികള്‍ നൂറുകണക്കിന് അര്‍ദ്ധസഹോദരങ്ങളുള്ള ഒരു വലിയ ബന്ധുത്വ ശൃംഖലയുടെ ഭാഗമാണെന്ന വസ്തുതയാണ് ഈ മാതാപിതാക്കളെല്ലാം ഇപ്പോള്‍ അഭിമുഖീകരിക്കുന്നത്, എന്നാല്‍ അത് അവരുടെ തെരഞ്ഞെടുപ്പായിരുന്നില്ല. ‘ കോടതി ചൂണ്ടിക്കാട്ടി. ‘ അത് സംഭവിക്കാം അല്ലെങ്കില്‍ സാധ്യമായേക്കാം. എന്നാല്‍ കുട്ടികളെ സംബന്ധിച്ച് അത് നെഗറ്റീവ് മാനസിക – സാമൂഹിക പ്രത്യാഘാതങ്ങള്‍ക്ക് കാരണമാകുന്നു. അതിനാല്‍ ഈ അതിവിപുലമായ ബന്ധുത്വ ശൃംഖല ഇനിയും വിപുലമാക്കാതിരിക്കുക എന്നത് അവരുടെ താത്പര്യമാണ്.’ കോടതി പറഞ്ഞു.

ജോനാഥനോട് ഇതുവരെ ചെയ്ത ബീജ ദാനങ്ങളുടെ എല്ലാ ക്ലിനിക്കല്‍ ലിസ്റ്റും കോടതിയെ ഏല്‍പ്പിക്കാനും ക്ലിനിക്കുകളില്‍ സൂക്ഷിച്ചിരിക്കുന്ന ജോനാഥന്റെ ബീജങ്ങള്‍ നശിപ്പിക്കുവാനും ഹേഗിലെ കോടതി ജോനാഥനോട് ആവശ്യപ്പെട്ടു.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!