രവീന്ദറും മഹാലക്ഷ്മിയും വേര്‍പിരിഞ്ഞെന്ന വാര്‍ത്തയ്‌ക്കെതിരെ സോഷ്യല്‍ മീഡിയയിലൂടെ പ്രതികരിച്ച് ദമ്പതികള്‍. ഇരുവരും വേര്‍പിരിഞ്ഞെന്ന തരത്തില്‍ ചില യൂട്യൂബ് ചാനലുകളില്‍ വാര്‍ത്ത പരന്നിരുന്നു. ഇതിനെതിരെ വളരെ രസകരമായി പ്രതികരിച്ച് കൊണ്ടാണ് ഇരുവരും രംഗത്ത് വന്നിരിക്കുന്നത്.
വിവാഹം കഴിഞ്ഞത് മുതല്‍ സോഷ്യല്‍ മീഡിയകളിലൂടെ വലിയ തോതില്‍ സൈബര്‍ ആക്രമണവും ബുള്ളിങ്ങും ബോഡി ഷൈമിങ്ങും നേരിടേണ്ടി വന്നവരാണ് നിര്‍മ്മാതാവായ രവിന്ദര്‍ ചന്ദ്രശേഖറും ഭാര്യ മഹാലഷ്മിയും. ഇതിനെതിരെ പ്രതികരിച്ച് ഇവര്‍ രംഗത്ത് വരാറും ഉണ്ട്.ഇവര്‍ വേര്‍പിരിയുന്നു എന്ന തരത്തില്‍ പരന്ന വാര്‍ത്തയ്‌ക്കെതിരെ ഇന്‍സ്റ്റഗ്രാം വഴി മറുപടി കൊടുത്തിരിക്കുകയാണ് രവീന്ദര്‍. എത്ര തവണ തന്നോട് പറഞ്ഞിട്ടുണ്ട് ഒറ്റക്കുള്ള ഫോട്ടോ പോസ്റ്റ് ചെയ്യരുതെന്നും ഇത് കണ്ടാല്‍ നമ്മള്‍ പിരിഞ്ഞെന്ന് ആളുകള്‍ കരുതുമെന്നും ഇനി ഇത് ആവര്‍ത്തിച്ചാല്‍ എന്റെ സേമിയ ഉപ്മാവ് നിന്നകൊണ്ട് തിന്നിക്കും എന്നും പറഞ്ഞു കൊണ്ടാണ് ഇരുവരും ചേര്‍ന്ന് നില്‍ക്കുന്ന ഫോട്ടോയ്‌ക്കൊപ്പം ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ഇട്ടത്.
ഇപ്പോഴും യൂട്യൂബില്‍ ഗോസിപ്പുകള്‍ കാണുമ്പോള്‍ ഇന്നും ഞങ്ങളാണോ ട്രെന്‍ഡ് എന്നും ഇതിനൊരു അവസാനമില്ലേ എന്നും ഞാന്‍ വിചാരിക്കാറുണ്ടെന്നും ഞങ്ങള്‍ വളരെ സ്‌നേഹത്തിലാണ് കഴിയുന്നതെന്നും രവീന്ദര്‍ ഇതിന്റെയൊപ്പം എഴുതി .കഴിഞ്ഞ വര്‍ഷം സെപ്റ്റംബറിലായിരുന്നു ഇരുവരുടെയും വിവാഹം .




