കോഴിക്കോട്: പതങ്കയം വെള്ളച്ചാട്ടത്തില്‍ പതിനെട്ടുകാരന്‍ മുങ്ങിമരിച്ചു.കോഴിക്കോട് എരഞ്ഞിപ്പാലം സ്വദേശി അമല്‍ ആണ് മരിച്ചത്.
ഇന്ന് വൈകീട്ട് മൂന്ന് മണിയോടെയാണ് അപകടം സംഭവിച്ചത്. നാലുപേരാണ് കുളിക്കാനിറങ്ങിയപ്പോള്‍ അപകടത്തില്‍പ്പെട്ടത്. മൂന്ന് പേര്‍ നീന്തി രക്ഷപ്പെട്ടു.
നാട്ടുകാരും ഫയര്‍ഫോഴ്‌സും ചേര്‍ന്ന് നടത്തിയ തെരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്.
പതങ്കയം വെള്ളച്ചാട്ടത്തില്‍ ഇറങ്ങുന്നതിനെതിരെ ദുരന്തനിവാരണ വകുപ്പ് നിരോധനം ഏര്‍പ്പെടുത്തുകയും ഇറങ്ങിയാല്‍ കര്‍ശന നടപടി സ്വീകരിക്കുമെന്ന് പോലീസ് മുന്നറിയിപ്പ് നല്‍കുകയും ചെയ്തിട്ടുണ്ട്.
മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു




