രാജ്യത്തെ രണ്ടാമത്തെ ഏറ്റവും നീളംകൂടിയ തൂക്കുപാലം കര്‍ണാടകയില്‍ തുറന്നു

ബെംഗളൂരു:രാജ്യത്തെ രണ്ടാമത്തെ ഏറ്റവും നീളം കൂടിയ തൂക്കുപാലം കര്‍ണാടകയില്‍ തുറന്നു. കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരിയാണ് പാലം ഉദ്ഘാടനം ചെയ്തത്.

ശിവമോഗ ജില്ലയിലെ ശരാവതി നദിക്ക് കുറുകെയാണ് 473 കോടി രൂപ ചെലവഴിച്ചാണ് പാലം നിര്‍മ്മിച്ചിരിക്കുന്നത്. ശിവമോഗയിലെ സാഗര്‍ താലൂക്കിലെ കലാസവള്ളി, അംബരഗോഡ്‌ലും എന്നീ സ്ഥലങ്ങളെ തമ്മില്‍ ബന്ധിപ്പിക്കുന്നതിന് വേണ്ടിയാണ് സിഗന്ദൂര്‍ എന്ന ഈ പാലം നിര്‍മ്മിച്ചിരിക്കുന്നത്. 2018 ലാണ് പാലത്തിന്റെ നിര്‍മ്മാണ പ്രവര്‍ത്തനം ആരംഭിച്ചത്.

ഈ മേഖലയിലെ പ്രധാന തീര്‍ത്ഥാടന കേന്ദ്രമായ ചൗഡേരി ക്ഷേത്രത്തിലേക്ക് വരുന്നവര്‍ക്ക് പാലം പ്രയോജനപ്പെടും.

അതെസമയം പാലത്തിന്റെ ഉദ്ഘാടന ചടങ്ങ് കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യെ അറിയിച്ചില്ലെന്ന് ആരോപിച്ച് കര്‍ണാടക സര്‍ക്കാര്‍ പരിപാടി ബഹിഷ്‌കരിച്ചു.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top