അബ്ദുല്‍ മനാഫ് പൊന്നാനി അനുസ്മരണാര്‍ത്ഥം സന്നദ്ധ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു

മാറഞ്ചേരി : അകാലത്തില്‍ വിട പറഞ്ഞ ബ്ലഡ് ഡോണേഴ്‌സ് കേരള മലപ്പുറം ജില്ലാ സ്ഥാപക അംഗം അബ്ദുല്‍ മനാഫ് പൊന്നാനിയുടെ മൂന്നാം ഓര്‍മ്മ ദിനത്തോടനുബന്ധിച്ച് സന്നദ്ധ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. 2022 ജൂലൈ മാസത്തില്‍ എറണാകുളം വെച്ച് നടന്ന അപകടത്തിലാണ് പൊന്നാനിയുടെ രക്തദാന ജീവകാരുണ്യ രംഗത്ത് നിറസാന്നിധ്യമായിരുന്ന അബ്ദുല്‍ മനാഫ് പൊന്നാനി വിട പറഞ്ഞത്.

റൈസിംഗ് വിമണ്‍സ് വിംഗ് കോടഞ്ചേരിയും ബ്ലഡ് ഡോണേഴ്സ് കേരള പൊന്നാനി എയ്ഞ്ചല്‍സ് വിംഗ് കമ്മിറ്റിയും സംയുക്തമായി മാറഞ്ചേരി ചാരിറ്റബിള്‍ ട്രസ്റ്റ് ഓഫീസില്‍ വെച്ചാണ് സന്നദ്ധ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചത്. 37 പേര്‍ രജിസ്റ്റര്‍ ചെയ്ത ക്യാമ്പില്‍ 7 പുതുരക്തദാതാക്കളും അഞ്ച് വനിതകളും ഉള്‍പ്പെടെ 27 പേര്‍ സന്നദ്ധ രക്തദാനം നിര്‍വഹിച്ചു, നിരവധി സുമനസ്സുകളാണ് ക്യാമ്പില്‍ പങ്കെടുത്തത്.

റൈസിംഗ് വിമന്‍സ് വിംഗ് ഭാരവാഹികളായ ഷജീല, ഫജില, ഫസീല, ഷബ്‌ന, ഷമീല എന്നിവരും ബ്ലഡ് ഡോണേഴ്‌സ് കേരള താലൂക്ക് ഭാരവാഹികളും എയ്ഞ്ചല്‍സ് വിംഗ് അംഗങ്ങളും ചേര്‍ന്ന് ക്യാമ്പിന് നേതൃത്വം നല്‍കി. സ്ത്രീകള്‍ മാത്രമുള്ള ഒരു കൂട്ടായ്മ മുന്നിട്ടിറങ്ങി ഒരു രക്തദാന ക്യാമ്പ് സംഘടിപ്പിക്കുക എന്നത് അപൂര്‍വങ്ങളില്‍ അപൂര്‍വമാണെന്നും മാതൃകാപരമായ ഈ പ്രവര്‍ത്തനം അഭിനന്ദനാര്‍ഹമാണെന്നും ബി ഡി കെ ഭാരവാഹികള്‍ പറഞ്ഞു രക്തദാനം ചെയ്ത സുമനസ്സുകള്‍ക്കും സഹകരിച്ചവര്‍ക്കും ബി ഡി കെ മലപ്പുറം ജില്ലാ കമ്മിറ്റി അഭിനന്ദനങ്ങള്‍ അറിയിച്ചു.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top