നവ വധുവിനെ സ്വന്തം വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

തൃശൂര്‍:പെണ്‍കുട്ടിയെ സ്വന്തം വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. തൃശൂര്‍ ആലപ്പാട് കുയിലംപറമ്പില്‍ പരേതനായ മനോജിന്റെ മകള്‍ നേഹ(22) ആണ് മരിച്ചത്. മൂന്നാം വര്‍ഷ എല്‍എല്‍ബി വിദ്യാര്‍ത്ഥിനിയാണ്.

കഴിഞ്ഞദിവസം നേഹയും ഭര്‍ത്താവ് രഞ്ജിത്തും നേഹയുടെ ആലപ്പാട്ടെ വീട്ടിലെത്തുകയും തുടര്‍ന്ന് ഭര്‍ത്താവ് തിരിച്ച് പോവുകയും ചെയ്തിരുന്നു. മുറിയിലായിരുന്ന നേഹ വാതില്‍ തുറക്കാത്തതിനെ തുടര്‍ന്ന് വാതില്‍ പൊളിച്ചു നോക്കിയപ്പോഴാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ആറ് മാസം മുമ്പാണ് നേഹയുടെ വിവാഹം കഴിഞ്ഞത്.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top