ദില്ലി: യമനിലെ ജയിലില്‍ കഴിയുന്ന നിമിഷ പ്രിയയുടെ വധശിക്ഷ മാറ്റിവെച്ചു.ആക്ഷന്‍ കൗണ്‍സിലാണ് ഇക്കാര്യം സ്ഥിരീകരിച്ചിരിക്കുന്നത്.
വധശിക്ഷ ഒഴിവാക്കണം എന്ന് ആവശ്യപ്പെട്ട് കാന്തപുരം അബൂബക്കര്‍ മുസ്ല്യാരുടെ ഇടപെടലിനെ തുടര്‍ന്ന് യെമനില്‍ ഇന്ന് യോഗം ചേര്‍ന്നിരുന്നു. കൊല്ലപ്പെട്ട യെമന്‍ പൗരന്റെ കുടുംബവുമായ് ഇന്ന് മധ്യസ്ഥ ചര്‍ച്ച നടന്നിരുന്നു. ചര്‍ച്ചയുടെ വിശദവിവരങ്ങള്‍ പുറത്തുവന്നിട്ടില്ല.
ഇന്ന് നടന്ന ചര്‍ച്ചയില്‍ കൊല്ലപ്പെട്ട യുവാവിന്റെ അടുത്ത ബന്ധുവും ഹുദൈദ സ്റ്റേറ്റ് കോടതി ചീഫ് ജസ്റ്റിസും, സര്‍ക്കാര്‍ പ്രതിനിധികളും സംബന്ധിച്ചിരുന്നു. യമനിലെ സൂഫി പണ്ഡിതന്‍ ഷെയ്ഖ് ഹബീബ് ഉമറിന്റെ ഇടപെടലുകളാണ് നിര്‍ണായകമായത്. കാന്തപുരത്തിന്റെ അടുത്ത സുഹൃത്താണ് ഷെയ്ഖ് ഹബീബ് ഉമര്‍. കാന്തപുരത്തിന്റെ ഇടപെടലോടെയാണ് കുടുംബവുമായുള്ള ആശയവിനിമയം സാധ്യമായത്. ദയാധനം നല്‍കി വധശിക്ഷ ഒഴിവാക്കാനുള്ള ശ്രമമാണ് നടക്കുന്നത്.




