യാത്രക്കാരന്‍ മറന്നു വെച്ച പണവും രേഖകളും തിരിച്ചു നല്‍കി കണ്ടക്ടര്‍ സത്യസന്ധത തെളിയിച്ചു

തിരൂര്‍: തിരൂര്‍ – പുറത്തൂര്‍ റൂട്ടി ലോടുന്ന പി.കെ. ട്രാവല്‍സ് ബസ്സില്‍ യാത്രക്കാരന്‍ മറന്ന് വെച്ചു പോയ പണവും മറ്റു രേഖകളും അടങ്ങിയ പെഴ്‌സ് യഥാര്‍ത്ഥ അവകാശിയായ യാത്രക്കാരനെ തിരിച്ചേല്‍പിച്ച് ബസ് കണ്ടക്ടര്‍ സത്യസന്ധത തെളിയിച്ചു.

ചേന്നര അങ്ങാടിയില്‍ നിന്ന് ബസില്‍ കയറിയ എന്‍.കുഞ്ഞിപ്പ മാസ്റ്റര്‍ ബിപി അങ്ങാടിയില്‍ ബസ്സിറങ്ങിയപ്പോള്‍ തന്റെ കയ്യില്‍ ഉണ്ടായിരുന്ന പണവും ബാഗും നഷ്ടപ്പെട്ടതായി അറിഞ്ഞു. ഉടന്‍തന്നെ തിരൂര്‍ ബസ്സ് സ്റ്റാന്‍ഡിലെ അനൗണ്‍സ്‌മെന്റ് ഓഫീസുമായി ബന്ധപ്പെട്ടപ്പോള്‍ താന്‍ യാത്ര ചെയ്ത് പി. കെ ട്രാവെല്‍സ് ബസിലെ കണ്ടക്ടറുമായി ബന്ധപ്പെടുകയായിരുന്നു.

ബസ് തിരിച്ചു ചേന്നരയില്‍ എത്തിയപ്പോള്‍ കണ്ടക്ടറ്റര്‍ ബാബു കുഞ്ഞിപ്പ മാസ്റ്റര്‍ക്ക് പണമടങ്ങിയ പേഴ്‌സും ബാഗും മറ്റു രേഖകളും തിരിച്ചേല്പിച്ചു മാതൃക കാണിച്ചു. കണ്ടക്ടറുടെ സത്യസന്ധതയില്‍ യാത്രക്കാരന്‍ മതിപ്പ് പ്രകടിപ്പിച്ചു.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top