പരപ്പനങ്ങാടി: ചെട്ടിപ്പടിയിലെ ജ്വല്ലറിയില്‍ മോഷണശ്രമം. ചെട്ടിപ്പടിയിലെ മനീഷ് ജ്വല്ലറി യില്‍ ഇന്ന് പുലര്‍ച്ചെയാണ് മോഷണ ശ്രമം ഉണ്ടായത്. ജ്വല്ലറിക്ക് സമീപത്തെ പച്ചക്കറി കടയുടെ ചുമര്‍ തുളച്ച് അകത്തു കയറി സമീപത്തെ മനീഷ് ജ്വല്ലറിയുടെ ചുമര്‍ തുരക്കാന്‍ മോഷ്ടാവ് ശ്രമം നടത്തുന്ന സമയത്ത് ശബ്ദം കേട്ട് സെക്യുരിറ്റി എത്തിയതോടെ മോഷ്ടാവ് കടന്നു കളയുകയായിരുന്നു.
സംഭവത്തെ തുടര്‍ന്ന് സ്ഥലത്തെത്തിയ പരപ്പനങ്ങാടി പോലീസും ഡോഗ് സ്‌ക്വാഡും വിശദമായ പരിശോധന നടത്തി. അന്വേഷണം ആരംഭിച്ചു.
പരപ്പനങ്ങാടിയിലും സമീപ പ്രദേശങ്ങളിലും കഴിഞ്ഞ കുറച്ച് ദിവസങ്ങളായി മോഷണം തുടര്‍ക്കഥയായിരിക്കുകയാണ്. മോഷണം വര്‍ധിച്ച സാഹചര്യത്തില്‍ ഏറെ ഭയത്തിലും ആശങ്കയിലുമായിരിക്കുകയാണ് നാട്ടുകാര്‍.
മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു




