ബ്ലോക്ക് കേരളോത്സവം: ജഴ്‌സി കൈമാറി

കടലുണ്ടി: കോഴിക്കോട് ബ്ലോക്ക് പഞ്ചായത്ത് കേരളോത്സവത്തില്‍ കടലുണ്ടി ഗ്രാമപഞ്ചായത്തിനെ പ്രതിനിധീകരിച്ച് ഫുട്ബാള്‍, ക്രിക്കറ്റ് മത്സരങ്ങളില്‍ പങ്കെടുക്കുന്ന ചാലിയം ബ്രദേഴ്‌സ് ചാരിറ്റി ക്ലബ്ബിന് (ബി.സി.സി) കടലുണ്ടി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് വി. അനുഷ ജഴ്‌സി കൈമാറി.

പഞ്ചായത്ത് വൈസ് പ്രസിഡണ്ട് സി.കെ. ശിവദാസന്‍ അദ്ധ്യക്ഷത വഹിച്ചു.

സ്ഥിരം സമിതി അദ്ധ്യക്ഷ ടി.സുഷമ, ബി.സി.സി രക്ഷാധികാരി ഇ.പി. നസീബ്, സെക്രട്ടറി അര്‍ഷാദ് പി.കെ, ഇജാസ്, സജീര്‍, പരിശീലകന്‍ ഹുസൈന്‍ തുടങ്ങിയവര്‍ സംസാരിച്ചു.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top