അമീബിക് മസ്തിഷ്‌കരം ജ്വരം ബാധിച്ച കുട്ടിയുടെ നില ഗുരതരം

കോഴിക്കോട്:അമീബിക് മസ്തിഷ്‌കരം ജ്വരം ലക്ഷണത്തോടെ ചികിത്സയില്‍ കഴിയുന്ന മൂന്നര വയസ്സുകാരന്റെ ആരോഗ്യനില ഗുരുതരം. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലാണ് കണ്ണൂര്‍ സ്വദേശിയായ കുട്ടിയിപ്പോള്‍ ചികിത്സയിലുള്ളത്. കുട്ടിയെ ഇന്നലെ വെന്റിലേറ്ററിലേക്ക് മാറ്റി.

കണ്ണൂരില്‍ നടത്തിയ പ്രാഥമിക പരിശോധനയില്‍ രോഗം സ്ഥിരീകരിച്ചിട്ടുണ്ടെങ്കിലും ഒന്നുകൂടി വ്യക്തത വരുത്താന്‍ പോണ്ടിച്ചേരിയിലെ ലാബിലേക്ക് സാമ്പിള്‍ അയച്ചിട്ടുണ്ട് .ഈ പരിശോധന ഫലം നാളെ ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

നിലവില്‍ ജര്‍മനിയില്‍ നിന്ന് എത്തിച്ച മരുന്ന് ഉള്‍പ്പെടെ ഏഴ് മരുന്നുകളാണ് കുട്ടിക്ക് നല്‍കുന്നത്.

 

Share news
error: Content is protected !!
Scroll to Top