മലപ്പുറം: മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയിലെ മേല്‍ക്കൂരയുടെ കോണ്‍ക്രീറ്റ് പാളി അടര്‍ന്നു വീണു. അപകടത്തില്‍ സ്ത്രീക്ക് പരിക്കേറ്റു.
മെഡിക്കല്‍ കോളജ് അത്യാഹിത വിഭാഗത്തിന്റെ മേല്‍ക്കൂരയുടെ കോണ്‍ക്രീറ്റ് പാളിയാണ് അടര്‍ന്നു വീണത്.
ഒരു മാസം പ്രായമുള്ള കുട്ടിയുമായി എത്തിയ മേലാറ്റൂര്‍ സ്വദേശിനിയായ സക്കീനയ്ക്കാണ് പരിക്കേറ്റത്. അവരുടെ തലയ്ക്കാണ് പരിക്കേറ്റത്.
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക




