കഴക്കൂട്ടത്ത് യുവാവിനെ ബോംബെറിഞ്ഞ സംഭവത്തില്‍ നാലു പേര്‍ പിടിയില്‍

തിരുവനന്തപുരം കഴക്കൂട്ടത്ത് യുവാവിനെ ബോംബെറിഞ്ഞ സംഭവത്തില്‍ നാലു പേര്‍ പിടിയില്‍.

തുമ്പ സ്വദേശി ലിയോണ്‍ ജോണ്‍സണ്‍ (32), കുളത്തൂര്‍ സ്റ്റേഷന്‍ കടവ് സ്വദേശി അഖില്‍ വയസ് (21), വലിയവേളി സ്വദേശി രാഹുല്‍ ബനടിക്ട് (23) വെട്ടുകാട് ബാലനഗര്‍ സ്വദേശി ജോഷി (23) എന്നിവരെയാണ് പിടികൂടിയത്. ആരുടെയും അറസ്റ്റ് രേഖപ്പെടുത്തിയിട്ടില്ല.

ഇന്നലെയുണ്ടായ ആക്രമണത്തില്‍ തുമ്പ സ്വദേശി പുതുരാജന്‍ ക്ലീറ്റസിന്റെ വലതു കാല്‍ തകര്‍ന്നിരുന്നു. ക്ലീറ്റസ് നിലവില്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ഗുരുതരാവസ്ഥയില്‍ തുടരുകയാണ്. ഒപ്പമുള്ളവര്‍ക്കും സാരമായ പരിക്കുകളുണ്ട്. രാത്രി സുഹൃത്തുക്കളുമായി സംസാരിച്ച് നില്‍ക്കുന്നതിനിടെയാണ് ആക്രമി സംഘം ക്ലീറ്റസിനും കൂട്ടുകാര്‍ക്കുമെതിരെ ബോംബെറിഞ്ഞത്.

Share news
error: Content is protected !!
Scroll to Top