വേങ്ങര പൊലീസ് സ്റ്റേഷന്‍ കെട്ടിടം മുഖ്യമന്ത്രി നാളെ ഉദ്ഘാടനം ചെയ്യും

മലപ്പുറം:അത്യാധുനിക സൗകര്യങ്ങളോടെ നിര്‍മിച്ച വേങ്ങര പൊലീസ് സ്റ്റേഷന്‍ കെട്ടിടത്തിന്റെ ഉദ്ഘാടനം നാളെ(ഓഗസ്റ്റ് 20) വൈകീട്ട് 3.30ന് വീഡിയോ കോണ്‍ഫറന്‍സിലൂടെ മുഖ്യമന്ത്രി നിര്‍വഹിക്കും. വേങ്ങര ഗാന്ധിദാസ് പടിയില്‍ മൃഗാശുപത്രിയ്ക്ക് സമീപമാണ് പുതിയ പൊലീസ് സ്റ്റേഷന്‍ നിര്‍മിച്ചിരിക്കുന്നത്.

ചടങ്ങില്‍ കായിക-ഹജ്ജ് വകുപ്പ് മന്ത്രി വി. അബ്ദുറഹിമാന്‍ അധ്യക്ഷനാകും. ഡോ. എം.പി. അബ്ദുസമദ് സമദാനി എം.പി, പി.കെ.കുഞ്ഞാലിക്കുട്ടി എം.എല്‍.എ, പൊലീസ് മേധാവി അനില്‍കാന്ത്, എ.ഡി.ജി.പി വിജയ് എസ.് സഖറെ, ഐ.ജി ടി.വിക്രം, ഡി.ഐ.ജി പുട്ട വിമലാദിത്യ തുടങ്ങിയവര്‍ മുഖ്യാതിഥികളാകും. ജില്ലാ പൊലീസ് മേധാവി എസ്.സുജിത്ദാസ് മുഖ്യപ്രഭാഷണം നടത്തും.

മുന്‍ എം.എല്‍.എ കെ.എന്‍.എ ഖാദര്‍, വേങ്ങര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബെന്‍സീറ ടീച്ചര്‍, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ ഹസീന ഫസല്‍, സയ്യിദ് അബ്ദുള്ള മന്‍സൂര്‍ തങ്ങള്‍, വി. സലീമ, യു. ഹംസ, പഞ്ചായത്തംഗം ഹസീന ബാനു, ജില്ലാ പഞ്ചായത്ത് അംഗം സമീറ, ബ്ലോക്ക് പഞ്ചായത്ത് അംഗം പറങ്ങോടത്ത് അസീസ്, പ്രദീപ് കുമാര്‍, കെ.ഷിനീഷ്, മലപ്പുറം ഡി.വൈ.എസ്.പി പി.അബ്ദുല്‍ ബഷീര്‍, വേങ്ങര പൊലീസ് ഇന്‍സ്‌പെക്ടര്‍ എം.മുഹമ്മദ് ഹനീഫ തുടങ്ങിവര്‍ പങ്കെടുക്കും.

Share news
error: Content is protected !!
Scroll to Top