Section

malabari-logo-mobile

തൊഴിലവസരങ്ങൾ; തിരൂര്‍ തുഞ്ചന്‍ സ്മാരക സര്‍ക്കാര്‍ കോളജില്‍ ഇംഗ്ലീഷ് ഗസ്റ്റ് അധ്യാപക നിയമനം

HIGHLIGHTS : employment opportunities; Tirur Tunchan Memorial Government College English Guest Teacher Recruitment

ക്ലിനിക്കൽ സൈക്കോളജിസ്റ്റ് ഒഴിവ്

തിരുവനന്തപുരം മെഡിക്കൽ കോളജ് ചൈൽഡ് ഡെവലപ്‌മെന്റ് സെന്ററിലെ പ്രോജക്ടുകളിലേക്ക് ക്ലിനിക്കൽ സൈക്കോളജിസ്റ്റിന്റെ ഒരു താത്കാലിക (ഒരു വർഷം) ഒഴിവുണ്ട്. പ്രതിമാസ വേതനം 30,995 രൂപ. സൈക്കോളജിയിലുള്ള ബിരുദാനന്തര ബിരുദവും, ക്ലിനിക്കൽ സൈക്കോളജിയിൽ എം.ഫിലും ആർ.സി.ഐ രജിസ്‌ട്രേഷനും ഉണ്ടായിരിക്കണം. ഒരു വർഷത്തെ ക്ലിനിക്കൽ പ്രവൃത്തിപരിചയം അഭികാമ്യം. താത്പര്യമുള്ളവർ സർട്ടിഫിക്കറ്റുകളുടെ പകർപ്പ്, ബയോഡേറ്റ, എന്നിവയുൾപ്പെടെ അപേക്ഷ ഓഗസ്റ്റ് 29ന് വൈകുന്നേരം 5ന് മുമ്പായി സി.ഡി.സിയിൽ ലഭ്യമാക്കണം. വിശദവിവരങ്ങൾക്ക്: www.cdckerala.org, 0471-2553540.

 

ഇലക്ട്രിക്കല്‍/ഇലക്ട്രോണിക്സ് എഞ്ചിനീയര്‍ നിയമനം
ഇലക്ട്രിക്കല്‍/ഇലക്ട്രോണിക്സ് എഞ്ചിനീയര്‍മാരുടെ ടെക്‌നിക്കല്‍ കമ്മിറ്റികളിലേക്ക് കൂടുതല്‍ എഞ്ചിനീയര്‍മാരെ ഉള്‍പ്പെടുത്തുന്നതിനുള്ള  അഭിമുഖം ഓഗസ്റ്റ് 30ന്  രാവിലെ 10.30ന് ജില്ലാ പ്ലാനിങ് ഓഫീസില്‍ നടക്കും. തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങളുടെ ഇലക്ട്രിക്കല്‍ പ്രവൃത്തികളുടേയും ഇലക്ട്രോണിക്സ് പ്രവൃത്തികളുടേയും എസ്റ്റിമേറ്റ് തയ്യാറാക്കുക, ടെന്‍ഡര്‍ രേഖകള്‍ തയ്യാറാക്കുക, നിര്‍വഹണ മേല്‍നോട്ടം വഹിക്കുക, അളവുകള്‍ രേഖപ്പെടുത്തുക, ബില്‍ തയ്യാറാക്കുക, എസ്റ്റിമേറ്റുകള്‍ പരിശോധിച്ച് സാങ്കേതികാനുമതി നല്‍കുക തുടങ്ങിയ ആവശ്യങ്ങള്‍ക്കാണ് ടെക്‌നിക്കല്‍ കമ്മിറ്റികളിലേക്ക് എഞ്ചിനീയര്‍മാരെ നിയമിക്കുന്നത്.  ഇലക്ട്രിക്കല്‍ എഞ്ചിനീയര്‍മാരുടെ ടെക്‌നിക്കല്‍ കമ്മിറ്റിയിലേക്ക് ഉള്‍പ്പെടുത്തുന്നതിനായി ബി.ടെക് ഇലക്ട്രിക്കല്‍ ബിരുദവും ഇലക്ട്രിക്കല്‍ ലൈസന്‍സും ഉള്ള എഞ്ചിനീയര്‍മാര്‍ക്കും പൊതുമരാമത്ത് ഇലക്ട്രിക്കല്‍, ഇലക്ട്രിക്കല്‍ ഇന്‍സ്‌പെക്ടറേറ്റ്, കെ.എസ്.ഇ.ബി എന്നിവിടങ്ങളില്‍ നിന്നും വിരമിച്ച ഇലക്ട്രിക്കല്‍ എഞ്ചിനീയര്‍മാര്‍ക്കും ഇന്റര്‍വ്യൂവില്‍ പങ്കെടുക്കാം. ഇലക്ട്രോണിക്സ് എഞ്ചിനീയര്‍മാരുടെ ടെക്‌നിക്കല്‍ കമ്മിറ്റിയില്‍ ഉള്‍പ്പെടുത്തുന്നതിനായി പൊതുമരാമത്ത് (ഇലക്ട്രോണിക്‌സ്), കെ.എസ്.ഇ.ബി, കെല്‍ട്രോണ്‍ എന്നിവിടങ്ങളില്‍ നിന്നും വിരമിച്ച ഇലക്ട്രോണിക്സ് എഞ്ചിനീയര്‍മാര്‍ക്കും ഇന്റര്‍വ്യൂവില്‍ പങ്കെടുക്കാവുന്നതാണ്. ടെക്‌നിക്കല്‍ കമ്മിറ്റിയിയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട് തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങളുടെ ഇലക്ട്രിക്കല്‍/ ഇലക്ട്രോണിക്സ് പ്രവൃത്തികളുടെ മേല്‍നോട്ടം വഹിക്കുന്ന എഞ്ചിനീയര്‍മാര്‍ക്ക് സര്‍ക്കാര്‍ അംഗീകൃത നിരക്കില്‍ പ്രതിഫലം/ഓണറേറിയം ലഭിക്കും. താത്പര്യമുള്ളവര്‍ ബയോഡാറ്റയും ആവശ്യമായ മറ്റു രേഖകളും സഹിതം വാക്ക് ഇന്‍ ഇന്റര്‍വ്യൂവില്‍ പങ്കെടുക്കണം. ഫോണ്‍: 0483-2734832, 9496 361 831.
തിരൂര്‍ തുഞ്ചന്‍ സ്മാരക സര്‍ക്കാര്‍ കോളജില്‍ ഇംഗ്ലീഷ് ഗസ്റ്റ് അധ്യാപക നിയമനം

തിരൂര്‍ തുഞ്ചന്‍ സ്മാരക സര്‍ക്കാര്‍ കോളജില്‍ 2022-23    അധ്യയനവര്‍ഷത്തേക്ക് ഇംഗ്ലീഷ്   വിഭാഗത്തില്‍ മൂന്ന്   ഗസ്റ്റ്  അധ്യാപകരെ  താത്ക്കാലികമായി നിയമിക്കുന്നു. യു.ജി.സി നിഷ്‌കര്‍ഷിച്ച യോഗ്യതയുള്ളവരും കോളജ്  വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടറേറ്റില്‍ ഗസ്റ്റ് അധ്യാപകരുടെ പാനലില്‍ പേര് രജിസ്റ്റര്‍ ചെയ്തിട്ടുള്ളവരുമായ  ഉദ്യോഗാര്‍ഥികള്‍ക്ക് പങ്കെടുക്കാം. ഉദ്യോഗാര്‍ഥികള്‍ ബയോഡാറ്റ, യോഗ്യതാ  സര്‍ട്ടിഫിക്കറ്റുകള്‍, മാര്‍ക്ക്  ലിസ്റ്റ്, മുന്‍പരിചയം, തിരിച്ചറിയല്‍ രേഖ എന്നിവ സഹിതം ഓഗസ്റ്റ് 29ന് രാവിലെ 10.30ന് നടക്കുന്ന അഭിമുഖത്തിന് എത്തണം. ഫോണ്‍: 9447116833.

അധ്യാപക നിയമനം
ചുള്ളിക്കോട് ഗവ.ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ ഗണിതം അധ്യാപക (ജൂനിയര്‍) തസ്തികയില്‍ താത്ക്കാലിക  നിയമനം നടത്തുന്നു. ഉദ്യോഗാര്‍ഥികള്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ഓഗസ്റ്റ് 22ന് രാവിലെ 10.30ന് നടക്കുന് അഭിമുഖത്തിന് എത്തണം. ഫോണ്‍: 0483 2757030.
ചുള്ളിക്കോട് ഗവ.ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ ഹൈസ്‌കൂള്‍ വിഭാഗത്തില്‍ എച്ച്.എസ്.എ സോഷ്യല്‍ സയന്‍സ് വിഭാഗത്തില്‍ (ഒന്ന്) ദിവസ വേതനാടിസ്ഥാനത്തില്‍ താത്ക്കാലിക അധ്യാപകരെ നിയമിക്കുന്നു. താത്പര്യമുള്ളവര്‍ ആവശ്യമായ രേഖകള്‍ സഹിതം ഓഗസ്റ്റ് 23ന് രാവിലെ 11ന് നടക്കുന്ന അഭിമുഖത്തില്‍ പങ്കെടുക്കണം.
Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!