Section

malabari-logo-mobile

തീരദേശ ഹൈവേ മാറ്റത്തിന് വഴിയൊരുക്കും;മുഹിയുദ്ദീന്‍ പള്ളി മുതല്‍ കെട്ടുങ്ങല്‍ ബീച്ച് വരെയുള്ള നിര്‍മ്മാണ പ്രവൃത്തികള്‍ അന്തിമഘട്ടത്തില്‍;മുഖ്യമന്ത്രി

HIGHLIGHTS : The Chief Minister said that the state will witness a big change with the completion of the coastal highway.

ചിത്രം;ഫയല്‍
മലപ്പുറം :തീരദേശ ഹൈവേ പൂര്‍ത്തീകരിക്കുന്നതോടെ വലിയ മാറ്റത്തിനാണ് സംസ്ഥാനം സാക്ഷ്യം വഹിക്കുകയെന്ന് മുഖ്യമന്ത്രി. ജില്ലയിലെ പടിഞ്ഞാറേക്കര മുതല്‍ ഉണ്ണിയാല്‍ വരെയും മുഹിയുദ്ദീന്‍ പള്ളി മുതല്‍ കെട്ടുങ്ങല്‍ ബീച്ച് വരെയുള്ള നിര്‍മ്മാണ പ്രവൃത്തികള്‍ അന്തിമഘട്ടത്തിലാണ്. ഹൈവേയുടെ ഭാഗമായ മുദിയം പാലത്തിന് കിഫ്ബി സാമ്പത്തിക അനുമതി നല്‍കിയിട്ടുണ്ട്. ആറ് റീച്ചുകളിലായി 38.66 കിലോമീറ്റര്‍ ആണ് നിര്‍മിക്കേണ്ടത്. ഇതില്‍ 19.08 കിലോമീറ്ററിന് സാമ്പത്തിക അനുമതി ലഭ്യമായിട്ടുണ്ട്. സ്ഥലമേറ്റെടുപ്പുമായി ബന്ധപ്പെട്ട തടസങ്ങള്‍ നീങ്ങിയതായി കായിക വകുപ്പ് മന്ത്രി വി. അബ്ദുറഹിമാന്‍ പറഞ്ഞു.

ദേശീയപാത നിര്‍മ്മാണത്തില്‍ രാമനാട്ടുകര മുതല്‍ വളാഞ്ചേരി വരെ 40.09 ശതമാനം പ്രവൃത്തികളും വളാഞ്ചേരി മുതല്‍ കാപ്പിരിക്കാട് വരെ 45.5 ശതമാനം പ്രവൃത്തിയും പൂര്‍ത്തീകരിച്ചു. 2024 ജൂലൈ മാസത്തോടെ ഇവ പൂര്‍ത്തികരിക്കാനാണ് ലക്ഷ്യം. കൂടാതെ ജില്ലയിലെ നാഷണല്‍ ഹൈവേ അതോറിറ്റിക്ക് കീഴിലുള്ള ഗ്രീന്‍ഫീല്‍ഡ് ഹൈവേയുടെ എടത്തനാട്ടുകര – കാരക്കുന്ന്, കാരക്കുന്ന് – വാഴയൂര്‍ സെക്ഷനുകളുടെ ടെണ്ടര്‍ നടപടികള്‍ പുരോഗമിക്കുകയാണ്.

sameeksha-malabarinews

മലപ്പുറം ജില്ലയില്‍ മലയോര ഹൈവേയുടെ രണ്ടു റീച്ചുകളിലെ പ്രവൃത്തി പുരോഗമിക്കുന്നു. മറ്റ് രണ്ടു റീച്ചുകളില്‍ ഭൂമി വിട്ടു കിട്ടുന്നതിനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്. പൂക്കോട്ടുംപാടം കാളികാവ് റീച്ചില്‍ കൃഷിവകുപ്പിന്റെ അധീനതയിലുള്ള ചോക്കാട് സീഡ് ഫാമിന്റെ ഭൂമി വിട്ടു കിട്ടുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചു വരുന്നു.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!