Section

malabari-logo-mobile

പാകിസ്ഥാനില്‍ നബിദിനാഘോഷങ്ങള്‍ക്കിടയില്‍ ചാവേര്‍ സ്‌ഫോടനം;52 മരണം

HIGHLIGHTS : 52 killed in blast during Nabi Day celebrations in Pakistan

ഇസ്ലാമാബാദ്: പാകിസ്ഥാനിലെ ബലൂചിസ്ഥാനിലെ മസ്തൂങ് ജില്ലയില്‍ നബിദിന ആഘോഷങ്ങള്‍ക്കിടെ ഉണ്ടായ ചാവേര്‍ ആക്രമണത്തില്‍ 52 പേര്‍ കൊല്ലപ്പെട്ടു. നൂറിലേറെ പേര്‍ക്ക് പരിക്കേറ്റു.

നബിദിനാഘോഷം നടക്കുന്നതിനിടെയായിരുന്നു സ്‌ഫോടനം. ബലൂചിസ്താന്‍ പ്രവിശ്യയിലെ മസ്തുങ് ജില്ലയിലെ പള്ളിക്ക് സമീപമാണ് സ്‌ഫോടനമുണ്ടായത്.

sameeksha-malabarinews

മസ്തുങ് പൊലീസ് ഡിഎസ്പിയും മരിച്ചവരില്‍ ഉള്‍പ്പെടുന്നതായി പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പരിക്കേറ്റവരെ അടുത്തുള്ള ആശുപത്രികളിലേക്ക് മാറ്റി. ചിലരുടെ നില ഗുരുതരമാണെന്നും വന്‍ സ്‌ഫോടനമാണ് ഉണ്ടായതെന്നും മസ്തുങ് അസിസ്റ്റന്റ് കമ്മീഷണര്‍ അത്താ ഉള്‍ മുനിം പറഞ്ഞു. അതെസമയം സ്ഫോടനത്തിന്റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല.

മസ്തൂങ്ങില്‍ തന്നെ സെപ്റ്റംബര്‍ ആദ്യവാരത്തില്‍ ഉണ്ടായ ബോംബാക്രമണത്തില്‍ മത പണ്ഡിതന്‍ ഉള്‍പ്പെടെ 11 പേര്‍ കൊല്ലപ്പെട്ടിരുന്നു.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!