കണ്ണൂരില്‍ പുഴയില്‍ മുങ്ങിമരിച്ച വിദ്യാര്‍ത്ഥികളുടെ വിയോഗത്തില്‍ മുഖ്യമന്ത്രി അനുശോചനം രേഖപ്പെടുത്തി

കണ്ണൂര്‍: മയ്യില്‍ ഇരുവാപ്പുഴനമ്പ്രം പുഴയില്‍ മുങ്ങിമരിച്ച വിദ്യാര്‍ത്ഥികളുടെ വിയോഗത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍, സി പി ഐ എം ഗോവിന്ദന്‍ മാസ്റ്റര്‍ എന്നിവര്‍ അനുശോചിച്ചു.

വെള്ളിയാഴ്ച വൈകുന്നേരം ആറ് മണിയോടെയായിരുന്നു ദാരുണ സംഭവം. പാവന്നൂര്‍ ചീരാച്ചേരി കടവിലാണ് അപകടമുണ്ടായത്. മീന്‍ പിടിക്കുന്നതിനിടെയാണ് കരയിടിഞ്ഞ് പുഴയില്‍ വീണത്. ജോബിന്‍ ജിത്ത്,അഭിനവ്,നിവേദ് എന്നിവരാണ് മരിച്ചത്. തീരത്തിലൂടെ നടന്നു പോകുന്നതിനിടെ കരയിടിഞ്ഞ് പുഴയിലേക്ക് വീഴുകയായിരുന്നു. മരിച്ച മൂന്ന് പേരും ബന്ധുക്കളാണ്.

സി എം എ വിദ്യാര്‍ത്ഥിയാണ് നിവേദ്. പോളിടെകിനിക്ക് വിദ്യാര്‍ത്ഥിയായാണ് അഭിനവ് . പ്ലസ്ടു പ്രവേശനം കാത്തിരിക്കുകയാണ് ജോബിന്‍ ജിത്ത്. ഓടിക്കൂടിയ നാട്ടുകാര്‍ മൂവരെയും കരയ്‌ക്കെത്തിച്ച് മയ്യിലിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മൃതദേഹങ്ങള്‍ പരിയാരം മെഡിക്കല്‍ കോളേജിലേക്ക് മാറ്റി.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
error: Content is protected !!
Scroll to Top