Section

malabari-logo-mobile

ദുബായില്‍ ബലിപെരുന്നാള്‍ അവധി ദിനത്തില്‍ ബീച്ചുകളില്‍ പ്രവേശനം കുടുംബങ്ങള്‍ക്ക് മാത്രം

HIGHLIGHTS : Beaches in Dubai are restricted to families during the Eid holiday

ദുബായ്: ബലിപെരുന്നാള്‍ അവധി ദിവസങ്ങളില്‍ ദുബായിലെ ചില ബീച്ചുകളില്‍ പ്രവേശനം കുടുംബങ്ങള്‍ക്ക് മാത്രം. എമിറേറ്റിലെ എട്ട് ബീച്ചുകളിലാണ് പ്രവേശനം കുടുംബങ്ങള്‍ക്ക് മാത്രമായി നിജപ്പെടുത്തിയിരിക്കുന്നത്. ഖോര്‍ അല്‍-മംസാര്‍ ബീച്ച്, കോര്‍ണിഷ് അല്‍-മംസാര്‍, ജുമൈറ 1, ജുമൈറ 2, ജുമൈറ 3, ഉമ്മു സുഖീം 1, ഉമ്മു സുഖീം 2, ജബല്‍ അലി ബീക്ക് എന്നീ ബീച്ചുകളില്‍ ബെലിപെരുന്നാള്‍ അവധി ദിവസങ്ങളില്‍ കുടുംബങ്ങള്‍ക്ക് മാത്രം പ്രവേശനമുണ്ടായിരിക്കുകയുള്ളൂ എന്ന് ദുബായ് മുനിസിപ്പാലിറ്റി അറിയിച്ചു.

സന്ദര്‍ശകരുടെ എണ്ണം നിയന്ത്രിക്കുന്നതിനും അവധി ദിനങ്ങളില്‍ ദുബായ് ബീച്ച് ആസ്വദിക്കാനാകുമെന്നും ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് നടപടി. ഈ ദിവസങ്ങളില്‍ ബീച്ച് സുരക്ഷ വര്‍ധിപ്പിക്കുന്നതിന് മുനിസിപ്പാലിറ്റി 140 അംഗ സുരക്ഷ ആന്‍ഡ് റെസ്‌ക്യൂ ടീമിനെ അനുവദിക്കും. 65 ഫീല്‍ഡ് കണ്‍ട്രോള്‍ ടീം ബീച്ച് പ്രവര്‍ത്തനങ്ങളും സംഘടിപ്പിക്കും.

sameeksha-malabarinews

രാജ്യത്ത് ഇന്നാണ് ദുല്‍ ഹിജ്ജ ഒന്ന്. അറഫാ ദിനം ഈ മാസം 15 ന് ശനിയാഴ്ച്ചയും ബലിപെരുന്നാള്‍ 16 ന് ഞായറാഴ്ചയും ആയിരിക്കുമെന്ന് അധികൃതര്‍ അറിയിച്ചു.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!